ചങ്ങരംകുളം: പോലീസ് സ്‌റ്റേഷനില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ ചങ്ങരംകുളം പോലീസ് സ്‌റ്റേഷനെ കുറിച്ചുള്ള പരാതികളേറെ. കാറും ബസ്സും കൂട്ടിയിടിച്ച് മരിച്ച യുവാവിന്റെ പക്കല്‍ നിന്നും ലഭിച്ചതും നാട്ടുകാര്‍ ചങ്ങരംകുളം പോലീസ് സ്‌റ്റേഷനിലേല്‍പ്പിച്ചതുമായ പണവം വിലകൂടിയ മൊബാല്‍ഫോണും ബന്ധുക്കള്‍ക്ക് തിരികെ നല്‍കിയില്ലെന്ന് പരാതി. അപകടത്തില്‍ മരിച്ച വയനാട് അമ്പലവയല്‍ സ്വദേശി തേവറോട്ട് വിനീത് കെ മാത്യുവിന്റെ സഹോദരന്‍ ബിനീഷ് മാത്യു ഇതു സംബന്ധിച്ച പരാതി മലപ്പുറം ജില്ല പോലീസ് മേധാവിക്കും പൊന്നാനി സിഐക്കും നല്‍കി. കഴിഞ്ഞ ഏപ്രില്‍ 22നാണ് അപകടം നടന്നത്. പരാതില്‍ അന്വേഷണം നടത്താന്‍ തീരുമാനച്ചിട്ടുണ്ട്.
യുവതി മരിച്ചതിനു ശേഷം ഹെല്‍മറ്റില്ലാതെ ബൈക്ക് ഓടിച്ച പോലീസുകാരന്റെ ഫോട്ടോ മൊബൈലില്‍ പകര്‍ത്താന്‍ ശ്രമിച്ച യുവാവിനെ മര്‍ദ്ധച്ച സംഭവത്തിലും ചങ്ങരംകുളം പോലീസിന് ഏറെ പഴികേള്‍ക്കേണ്ടിവന്നിട്ടുണ്ട്.



