ഒമ്പതുകാരിയെ പീഡിപ്പിച്ച വൈദികന്‍ പിടിയില്‍

Untitled-1 copyതൃശൂര്‍: കഴിഞ്ഞ ദിവസം പള്ളിയിലെത്തിയ 9 വയസ്സുകാരിയായ ബാലികയെ പീഡിപ്പിച്ച കേസില്‍ ഒളിവിലായിരുന്ന വൈദികന്‍ പിടിയിലായി ഒല്ലുര്‍ തൈക്കാട്ടുശ്ശേരി സെന്റ് പോള്‍സ് പള്ളിവികാരി രാജു കൊക്കന്‍(40)ആണ് അറസ്റ്റിലായത്. നാഗര്‍കോവിലിലെ പുതുപ്പാടിയിലെ വൈദികന്റെ ബന്ധുവിന്റെ വീട്ടില്‍ വച്ച് ഞായറാഴ്ച വൈകീട്ടായിരുന്നു അറസ്റ്റ്. സംഭവത്തില്‍ നേരത്തെ പോലീസ് കേസ് രജിസ്റ്റര്‍ ചെയതതോടെ ഇയാള്‍ മുങ്ങുകയായിരുന്നു.

തൃശൂരില്‍ നിന്നുള്ള ഷാഡോ പോലീസാണ് ഇയാളെ അറസ്റ്റു ചെയ്തത്. ഇയാളെ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും.

പ്രഥമകുര്‍ബാന പരിശീലനത്തിനെത്തിയ പെണ്‍കുട്ടിയെയാണ് വൈദികന്‍ ലൈംഗികമായി പീഡിപ്പിച്ചത്. പെണ്‍കുട്ടി തിരികെ വീട്ടിലെത്തിയപ്പോള്‍ വിവരം കുട്ടിയുടെ മാതാവിനോട് പറയുകയായിരുന്നു. തുടര്‍ന്ന് രക്ഷിതാക്കാള്‍ പോലീസില്‍ പരാതിപ്പെടുകയായിരുന്നു.

എന്നാല്‍ ഉന്നതങ്ങളില്‍ നിന്നുള്ള ഇടപെടല്‍ മൂലം അറസ്റ്റ് വൈകുകയും പ്രതിക്ക് ഒളിവില്‍ പോകുനള്ള സൗകര്യം ചെയ്തുകൊടുക്കുകയം ചെയ്തു എന്ന ആക്ഷേപം ഉയര്‍ന്നിരുന്നു

 

Share news
error: Content is protected !!
Scroll to Top