വള്ളിക്കുന്ന്: വള്ളിക്കുന്നില്‍ കളി സ്ഥലത്തുണ്ടായ വാക്കുതര്‍ക്കം പിന്നീട് കൂട്ടയടിയിലും രാഷ്ട്രീയ സംഘര്‍ഷത്തിലും കലാശിച്ചു. ആനയറങ്ങാടിയില്‍ ഞായറാഴ്ച വൈകീട്ട് 6 മണിക്കുണ്ടായ തര്‍ക്കമാണ് രാത്രി 9 മണിയോടെ കൂട്ടത്തല്ലിലേക്ക് വഴിമാറിയത്. ഡിവൈഎഫ്‌ഐ-ബിജെപി പ്രവര്‍ത്തകരും തമ്മിലാണ് സംഘര്‍ഷമുണ്ടായത്.
പിന്നീട് പരപ്പനങ്ങാടി പോലീസ് സ്ഥലത്തെത്തിയതോടെയാണ് സംഘര്‍ഷത്തിനയവു വന്നത്. സംഘര്‍ഷം പടരാതിരിക്കാന്‍ സ്ഥലത്ത്് പോലീസിനെ വിന്ന്യസിപ്പിച്ചിട്ടുണ്ട്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



