ചാര്‍ജ്ജ് കൂട്ടും ബസ്സ് സമരം മാറ്റി

തിരു :ബസ്സ് ചാര്‍ജ്ജ് വര്‍ദ്ധിപ്പക്കണമെന്നാവിശ്യപ്പെട്ട് സംസ്ഥാനത്തെ സ്വകാര്യബസ്സ് ഉടമകള്‍ തിങ്കളാഴ്ച മുതല്‍ നടത്തുമെന്ന് പ്രഖ്യാപിച്ച ബസ്സ് സമരം പിന്‍വലിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായും, ഗതാഗതമന്ത്രി തിരുവഞ്ചൂരുമായും നടത്തിയ ചര്‍ച്ചക്കെടുവിലാണ ഈ ധാരണ.

ബസ്സ് ചാര്‍ജ്ജ് വര്‍ദ്ധന ശുപാര്‍ശ ചെയ്യുന്ന രാമചന്ദ്രന്‍കമ്മറ്റി റിപ്പോര്‍ട്ട് അടുത്ത് മന്ത്രിസഭായോഗം ചര്‍ച്ചചെയ്യാമെന്ന് ഉറപ്പ് മന്ത്രിയമാര്‍ ഉടമകള്‍ക്ക് നല്‍കിയിട്ടുണ്ട്.

മിനിമം ചാര്‍ജ്ജ് പത്തുരൂപയാക്കുക, കിലോമീറ്റര്‍ ചാര്‍ജ്ജ് 58 പൈസയാക്കി ഉയര്‍ത്തുക വേഗപ്പൂട്ട് നിര്‍ബന്ധമാക്കിയത് പുനപരിശോധിക്കുക., പുതിയ ഗാതഗതനയം രൂപീകരിക്കുക എന്നീ ആവിശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ബസ്സുടമകള്‍ സമരം പ്രഖ്യാപിച്ചത്

 

Share news
error: Content is protected !!
Scroll to Top