Section

malabari-logo-mobile

ദേശീയപാത 17 ഇനി നാലുവരിപ്പാതയാക്കില്ല

HIGHLIGHTS : കോഴിക്കോട:് ദേശീയപാത 17ല്‍ കര്‍ണാടകയിലെ തലപ്പാടി മുതല്‍ കേരളത്തിലെ കുറ്റിപ്പുറം വരയുള്ള പാത നാലുവരിയാക്കാനള്ള തീരുമാനത്തില്‍ നിന്ന് ദേശീയ പാത അതോറി...

കോഴിക്കോട:് ദേശീയപാത 17ല്‍ കര്‍ണാടകയിലെ തലപ്പാടി മുതല്‍ കേരളത്തിലെ കുറ്റിപ്പുറം വരയുള്ള പാത നാലുവരിയാക്കാനള്ള തീരുമാനത്തില്‍ നിന്ന് ദേശീയ പാത അതോറിറ്റി ഓഫ് ഇന്ത്യ പിന്‍മാറി. ഈ പ്രൊജക്ടില്‍ നിന്ന് പിന്‍മാറുകയാണെന്ന് കാണിച്ചുള്ള റിപ്പോര്‍ട്ട് അതോറിറ്റി കേന്ദ്ര ഗതാഗതമന്ത്രാലയത്തിന് സമര്‍പ്പിച്ചു.

കേരളസര്‍ക്കാരിന് ഭൂമിയേറ്റടുത്ത് നല്‍കാന്‍ കഴിയാത്തതാണ് കേരളത്തിന് ഈ പദ്ധതി നഷ്ടപ്പെടാന്‍ കാരണം എന്നാണ് അതോറിറ്റിയുടെ വിലയിരുത്തല്‍.

sameeksha-malabarinews

കാസര്‍ക്കോട് കണ്ണൂര്‍ മേഖലയില്‍ ഭൂമി ഏറ്റെടുക്കല്‍ ഏറെക്കുറെ തടസ്സമില്ലാതെ നടന്നതാണ് എന്നാല്‍ മലപ്പുറം ജില്ലയിലെ ഇടിമുഴിക്കല്‍ മുതല്‍ കുറ്റുപ്പുറം വരെയുള്ള ഭാഗത്തെ ഭൂമിയേറ്റടുക്കലാണ് ശക്തമായ സമരം മൂലം നടത്താന്‍ സാധിക്കാഞ്ഞത്. കോഴിക്കോട് ജില്ലയിലെ വടകരയിലും ഇതിനെതിരെ സമരമുണ്ടായി. ഈ മേഖലയില്‍ നിലവിലെ അലൈന്‍മെന്റില്‍ വ്യത്യാസം വരുത്തിയതും ബിഒടി മാതൃകയാണ് ദേശീയപാത വികസനത്തിന് അതോറിറ്റി പണം കണ്ടെത്താന്‍ ഉപയോഗിക്കുന്നത് എന്ന തീരുമനാവും സമരത്തിന് ശക്തി പകര്‍ന്നു.

ദേശീയപാത അതോറിറ്റി ഇതില്‍ നിന്ന് പിന്‍മാറുന്നതോടെ 2009ല്‍ കോഴിക്കോട് സ്ഥാപിച്ച ഇവരുടെ ഓഫീസും അടച്ചുപൂട്ടും ഈ പാതവികസനം സംസ്ഥാന സര്‍ക്കാരിനെ തന്നെ ഏല്‍പ്പിക്കാമെന്നാണ് അതോറിറ്റിയുടെ നിലപാട്.
നിലവില്‍ മുംബൈയില്‍ നിന്നാരംഭിക്കുന്ന ഈ പാത മഹാരാഷ്ട്ര, ഗോവ, കര്‍ണാടക സംസ്ഥാനങ്ങളില്‍ നാലുവരിപാതയാക്കുന്ന പ്രവൃത്തി പൂര്‍ത്തിയാക്കിക്കഴിഞ്ഞു. കേരളത്തിലെ പാതവികസനംതലപ്പാടി-കണ്ണൂര്‍, കണ്ണുര്‍-വെങ്ങളം , വെങ്ങളം-കുറ്റിപ്പുറം എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളായി നടത്തനായിരുന്നു തീരുമാനിച്ചിരുന്നത്. ആദ്യഘട്ടത്തില്‍പ്പെട്ട കാസര്‍കോട് ജില്ലയില്‍ ഇതിനായുള്ള 60 ശതമാനം നടപടികള്‍ പൂര്‍ത്തികരിച്ചു കഴിഞ്ഞു.
ഈ ഘട്ടത്തിലാണ് അതോറിറ്റിയുടെ പിന്‍മാറ്റം

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!