ബാര്‍ലൈസന്‍സ്; ഉടമകള്‍ക്ക് അനുകൂലമായ തീരുമാനം ഉണ്ടാകില്ല;സുധീരന്‍

vm sudeeranതിരു: ബാര്‍ ലൈസന്‍സില്‍ ബാര്‍ ഉടമകള്‍ക്ക് അനുകൂലമായ തീരുമാനം ഉണ്ടാകില്ലെന്ന് വിഎം സുധീരന്‍. ബാര്‍ ലൈസന്‍സ് വിഷയത്തില്‍ തുറന്ന ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ഒരു മുന്‍ വിധിയും ഇക്കാര്യത്തിലില്ലെന്നും, ജനങ്ങളെ മുന്‍ നിര്‍ത്തിയുള്ള നല്ല തീരുമാനങ്ങള്‍ ഉണ്ടാകും. ചില നടപടികളുമായി മുന്നോട്ട് പോകുമ്പോള്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ടാകും.

ഇക്കാര്യത്തിലേക്ക് ഹൈക്കമാന്റിനെ വലിച്ചിഴക്കേണ്ട ഒരാവശ്യമില്ലെന്നും സുധീരന്‍ പറഞ്ഞു. സമ്പൂര്‍ണ മദ്യ നിരോധനം എന്നത് ഇപ്പോള്‍ അജണ്ടയിലില്ലെന്നും പ്രധാനപ്പെട്ട വിഷയമാകുമ്പോള്‍ പല പ്രശ്‌നങ്ങളും ഉണ്ടാകുമെന്നും സുധീരന്‍ പറഞ്ഞു.