തിരൂരങ്ങാടി: എ ആര്‍ നഗര്‍ പുകയൂര്‍ യാറത്തും പടി റോഡില്‍ കൊട്ടംചാലില്‍ കാര്‍ ബൈക്കിലിടിച്ച് യുവാവ് മരിച്ചു. കുന്നുംപുറം ദാറുല്‍ ഷിഫ ആശുപത്രിക്ക് സമീപത്തെ വളയങ്ങാടന്‍ മുഹമ്മദ് അലിയുടെ മകന്‍ ഹിഷാം അലി (19) ആണ് മരിച്ചത്.
ഇന്ന് രാവിലെ 7 മണിയോടെ അറക്കല്‍ പുറായ കൊട്ടംചാലില്‍ വെച്ചാണ് അപകടം. പുതിയ പോര്‍ഷോ കാര്‍ ബൈക്കില്‍ ഇടിക്കുകയായിരുന്നു എന്നു നാട്ടുകാര്‍ പറഞ്ഞു. കുട്ടിയെ മദ്രസയിലേക്ക് ബൈക്കില്‍ കൊണ്ടുപോകുമ്പോഴാണ് അപകടം. കൂടെയുണ്ടായിരുന്ന 5 വയസ്സുകാരിയായ കുട്ടിയെ പരിക്കുകളോടെ മിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹിഷാം അലിയുടെ മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




