കായികം

കോപ്പയില്‍ വിജയതുടക്കവുമായി മഞ്ഞപ്പട

സാവോപ്പോള: കോവിഡ്‌ മഹാമാരിയില്‍ ആടിയുലയുന്ന ലാറ്റിനമേരിക്കയുടെ ഫുട്‌ബോള്‍ മാമാങ്കമായ കോപ്പ അമേരിക്കയുടെ ഉദ്‌ഘാടനമത്സരത്തില്‍ ബ്രസീലിന്‌ വിജയത്തുടക്കം. എതിരില്ലാത്ത മൂന്ന്‌ ഗോളുകള്‍ക്കാണ്‌ മഞ്ഞപ്പട വെനസ്വേലയെ തോല്‍പ്പിച്ചത്‌ ആദ്യകളിയില്‍ തന്നെ ഗോള്‍ നേടി സൂപ്പര്‍ താരം നെയ്‌മര്‍ വരവറിയിച്ചു. 22ാം മിനിറ്റില്‍ മാര്‍ക്വിസനോസിന്റെ ബൂട്ടില്‍ നിന്നാണ്‌ ആദ്യഗോള്‍ പിറന്നത്‌. രണ്ടാംപകുതിയില്‍ 64ാം മിനിറ്റില്‍ ബ്രസീലിന്‌ ലഭിച്ച പെനാല്‍ട്ടി കിക്കെടുത്ത നെയ്‌മര്‍ക്ക്‌ പിഴച്ചില്ല. രണ്ട്‌ ഗോളിന്‌ വിജയമുറപ്പിച്ച ബ്രസീലിന്റെ പേരില്‍ കളിയുടെ 89 മിനുട്ടില്‍ ഗബ്രിയേല്‍ ബാര്‍പോസ വീണ്ടും ഗോള്‍ നേടിയതോടെ

ഐപിഎല്‍ മത്സരങ്ങള്‍ നിര്‍ത്തിവെച്ചു

മുംബൈ:  ഐപിഎല്‍ മത്സരങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. കൂടുതല്‍ കളിക്കാര്‍ക്ക്‌ കോവിഡ്‌ റിപ്പോര്‍ട്ട്‌ ചെയ്‌ത സാഹചര്യത്തിലാണ്‌ മത്സരങ്ങള്‍ റദ്ധുചെയ്യുന്നതെന്ന്‌ ബിസിസിഐ വൈസ്‌ പ്രസിഡന്റ്‌ രാജീവ്‌ ശുക്ല അറിയിച്ചു. സീസണിലെ മത്സരങ്ങള്‍ പൂര്‍ണ്ണമായും ഉപേക്ഷിച്ചിട്ടില്ലെന്നും തല്‍ക്കാലത്തേക്ക്‌ നിര്‍ത്തിവെക്കുകയാണെന്നുമാണ്‌ വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐയോടെ രാജീവ്‌ ശുക്ല അറിയിച്ചത്‌. ഇന്ന്‌ കളിക്കിറങ്ങേണ്ട സണ്‍റൈസ്‌ ഹൈദരബാദിന്റെ ക്യാപ്‌റ്റന്‍ വൃദ്ധിമാന്‍ സാഹക്കും, ദില്ലി ക്യാപ്പിറ്റല്‍സിന്റെ അമിത്‌ മിശ്രക്കും കോവിഡ്‌ സ്ഥിരീകരിച്ച പാശ്ചാത്തലത്തിലാണ്‌ ബിസിസിഐ അടിയന്തരിരമായി ഈ തീരുമാനമെടുത്തത്‌.

error: Content is protected !!
Scroll to Top