Section

malabari-logo-mobile

സ്‌പോണ്‍സര്‍മാരുടെ ബോട്ടിലുകള്‍ മാറ്റിവെക്കരുത്; താരങ്ങളോട് നിര്‍ദ്ദേശിച്ച് യുവേഫ

HIGHLIGHTS : UEFA asks Euro 2020 players to stop removing sponsor bottles

താരങ്ങള്‍ സ്‌പോണ്‍സര്‍മാരുടെ ബോട്ടിലുകള്‍ മാറ്റിവെക്കരുതെന്ന നിര്‍ദ്ദേസവുമായി യുവേഫ. യൂറോ കപ്പ് ടൂര്‍ണമെന്റ് ഡയറക്ടര്‍ മാര്‍ട്ടിന്‍ കല്ലെന്‍ ആണ് യുവേഫ ഇത്തരത്തില്‍ നിര്‍ദ്ദേശം നല്‍കിയെന്ന് വ്യക്തമാക്കിയത്. സ്‌പോണ്‍സര്‍മാരില്‍ നിന്നുള്ള വരുമാനം ടൂര്‍ണമെന്റിനും യൂറോപ്യന്‍ ഫുട്‌ബോളിനും സുപ്രധാനമാണെന്ന് യുവേഫ അറിയിച്ചു.

ക്രിസ്ത്യാനോ റൊണാള്‍ഡോയാണ് സ്‌പോണ്‍സര്‍മാര്‍ക്ക് പണികൊടുക്കുന്ന ജോലി ആദ്യം തുടങ്ങിയത്. ഹംഗറിക്കെതിരായ മത്സരത്തിനു മുന്‍പാണ് ക്രിസ്ത്യാനോ കോളക്കുപ്പികള്‍ മാറ്റിവച്ചത്. തുടര്‍ന്ന് കുപ്പിവെള്ളം എടുത്ത അദ്ദേഹം അത് ഉയര്‍ത്തിക്കാണിക്കുകയും ചെയ്തു. പിന്നാലെ, ജര്‍മനിക്കെതിരായ മത്സരത്തിനു ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിനിടെ ഫ്രാന്‍സ് താരം പോള്‍ പോഗ്ബ തന്റെ മുന്നിലിരുന്ന ഹെയ്‌ന്കെന്‍ ബിയര്‍ കുപ്പി എടുത്ത് മാറ്റിവച്ചു. ഇസ്ലാം മത വിശ്വാസിയായ പോഗ്ബ തന്റെ വിശ്വാസങ്ങള്‍ക്ക് എതിരായതിനാലാണ് ബിയര്‍ കുപ്പികള്‍ മാറ്റിവച്ചത്. കഴിഞ്ഞ ദിവസം ഇറ്റാലിയന്‍ മധ്യനിര താരം മാനുവല്‍ ലോക്കടെല്ലിയും കൊക്കക്കോള കുപ്പികള്‍ എടുത്തുമാറ്റി. സ്വിറ്റ്‌സര്‍ലന്‍ഡിനെതിരായ മത്സരത്തില്‍ ഇരറ്റ ഗോളുകള്‍ നേടി കളിയിലെ താരമായതിനു ശേഷം വാര്‍ത്താസമ്മേളനത്തിനെത്തിയ ഇറ്റാലിയന്‍ താരമാണ് കോള കമ്പനിക്ക് ‘പണി’ കൊടുത്തത്. വെള്ളക്കുപ്പി എടുത്തുവച്ച് കൊക്കക്കോള കുപ്പികള്‍ മാറ്റിവെക്കുകയായിരുന്നു അദ്ദേഹം. ഇതിനു പിന്നാലെയാണ് യുവേഫയുടെ നിര്‍ദ്ദേശം.

sameeksha-malabarinews

ക്രിസ്ത്യാനോ കോള കുപ്പി എടുത്ത് മാറ്റിയതിനു പിന്നാലെ കമ്പനിക്ക് നഷ്ടമായത് 4 ബില്ല്യണ്‍ ഡോളര്‍ ആണെന്ന് റിപ്പോര്‍ട്ട് വന്നിരുന്നു. സംഭവം പ്രചരിച്ചതിനു പിന്നാലെ കമ്പനിയുടെ ഓഹരി വിപണിയില്‍ വലിയ ഇടിവുണ്ടായെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഓഹരിവിലയില്‍ 1.6 ശതമാനത്തിന്റെ ഇടിവാണ് അനുഭവപ്പെട്ടത്. 242 ബില്ല്യണ്‍ ഡോളറായിരുന്ന ഓഹരിവില 238 ബില്ല്യണ്‍ ഡോളറായി ഇടിഞ്ഞു എന്നാണ് റിപ്പോര്‍ട്ടുകള്‍.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!