ഇരട്ട ഗോളുമായി ചരിത്രം തിരുത്തി റൊണാള്‍ഡോ! ഹംഗറിയെ എതിരില്ലാത്ത മൂന്ന് ഗോളിന് തകര്‍ത്ത് പോര്‍ച്ചുഗല്‍

ബുദാപെസ്റ്റ്: യൂറോ കപ്പില്‍ ഗ്രൂപ്പ് എഫില്‍ നടന്ന മത്സരത്തില്‍ ഹംഗറിയെ തകര്‍ത്ത് പോര്‍ച്ചുഗല്‍. എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കാണ് പോര്‍ച്ചുഗല്‍ ഹംഗറിയെ തകര്‍ത്തത്. 84 മിനിറ്റുകള്‍ക്കുശേഷമായിരുന്നു മൂന്നു ഗോളുകളും.

83 മിനിറ്റോളം ക്രിസ്റ്റിയാനോ റൊണാള്‍ഡോയേയും പോര്‍ച്ചുഗലിനെയും പൂട്ടിയ ഹംഗറി ശേഷിച്ച സമയത്താ് മത്സരം കൈവിടുകയായിരുന്നു.

84-ാം മിനിറിറില്‍ റാഫേല്‍ ഗുറെയ്‌റോയിലൂടെയാണ് പോര്‍ച്ചുഗല്‍ മുന്നില്‍ എത്തിയത്. ഗോളിലേക്കുള്ള റാഫ സില്‍വയുടെ ഷോട്ട് ഹംഗറി താരത്തിന്റെ ദേഹത്ത് തട്ടി തെറിച്ചെത്തിയത് ഗുറെയ്‌റോയുടെ മുന്നിലേക്കും. ഒട്ടും സമയം കളയാതെ താരം പന്ത് വലയിലെത്തിച്ചു.

ഗോള്‍ വീണതോടെ ഹംഗറിയുടെ മനോവീര്യം കുറഞ്ഞു. 86-ാം മിനിറ്റില്‍ റാഫ സില്‍വിയുടെ മുന്നേറ്റം തടഞ്ഞ വില്ലി ഒര്‍ബാന് പിഴച്ചു. പോര്‍ച്ചുഗലിന് അനുകൂലമായി റഫറി പെനാല്‍റ്റി വിധിച്ചു. 87-ാം മിനിറ്റില്‍ പെനാല്‍റ്റി ഒരു ബുള്ളറ്റ് ഷോട്ടിലൂടെ റൊണാള്‍ഡോ ഗോള്‍വല കുലുക്കി. ഇഞ്ചുറി ടൈമിലെ രണ്ടാം മിനിട്ടിലായിരുന്നു റൊണാള്‍ഡോയുടെ രണ്ടാം ഗോള്‍.

 

Share news
error: Content is protected !!
Scroll to Top