സമനില തെറ്റാതെ ഇന്ത്യ; ഏഷ്യാ കപ്പിന് യോഗ്യത

ദുബായ്: ലോകകപ്പ് യോഗ്യത മത്സരത്തില്‍ അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യയ്ക്ക് സമനില. ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടി.

ഇതോടെ ഏഴ് പോയന്റുമായി ഇന്ത്യ പട്ടികയില്‍ മൂന്നാം സ്ഥാനം നിലനിര്‍ത്തി. സമനിലയില്‍ നിന്ന് നേടിയ ഒരു പോയന്റോടെ ഇന്ത്യ എ.എഫ്.സി. ഏഷ്യാ കപ്പ് യോഗ്യത നേടി.

75-ാം മിനിറ്റില്‍ മുന്നിലെത്തിയ ഇന്ത്യ അടുത്ത ഏഴു മിനിറ്റിനുള്ളില്‍ ഗോള്‍ വഴങ്ങുകയായിരുന്നു.ഗോള്‍രഹിതമായ ആദ്യ പകുതിക്ക് ശേഷം 75-ാം മിനിറ്റില്‍ അഫ്ഗാന്‍ ഗോള്‍കീപ്പര്‍ ഒവെയ്‌സ് അസീസിയുടെ അബദ്ധമാണ് ഇന്ത്യയ്ക്ക് ലീഡ് സമ്മാനിച്ചത്. ആഷിഖ് കുരുണിയന്‍ ബോക്‌സിലേക്ക് നല്‍കിയ ക്രോസ് പിടിക്കാന്‍ ശ്രമിച്ച അസീസിയുടെ കൈയില്‍ നിന്ന് പന്ത് വഴുതി വലയിലെത്തുകയായിരുന്നു.

പകുതിയില്‍ മികച്ച ഒട്ടേറെ സേവുകള്‍ നടത്തിയ ശേഷമായിരുന്നു താരത്തിന്റെ ഈ അബദ്ധം.

എന്നാല്‍ ഈ ലീഡ് നിലനിര്‍ത്താന്‍ ഇന്ത്യയ്ക്ക് സാധിച്ചില്ല. പകരക്കാരനായെത്തിയ ഹൊസൈന്‍ സമാനിയിലൂടെ 82-ാം മിനിറ്റില്‍ അഫ്ഗാന്‍ സമനില ഗോള്‍ നേടി.

 

Share news
error: Content is protected !!
Scroll to Top