മെഡിക്കല്‍ കോളേജിന് 22 കോടിയുടെ മാസ്റ്റര്‍ പ്ലാന്‍

മഞ്ചേരി: മെഡിക്കല്‍ കോളേജ് വികസനത്തിന് 22 കോടിയുടെ മാസ്റ്റര്‍പ്ലാന്‍ തയ്യാര്‍. പദ്ധതി മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് അംഗീകാരത്തിന് സമര്‍പ്പിച്ചു. 2020-21 ബജറ്റ് പദ്ധതികളുടെ തുടര്‍ച്ചയെന്നോണമാണ് വിവിധ പദ്ധതികള്‍ ഇടംപിടിച്ചത്. ഇതില്‍ ലോകോത്തര നിലവാരത്തിലുള്ള ഉപകരണങ്ങളും സംവിധാനങ്ങളും ആശുപത്രിയില്‍ ഒരുക്കും.

ഓപ്പറേഷന്‍ തിയറ്റര്‍ കോംപ്ലക്‌സ്, രോഗീ- സൗഹൃദ ആശുപത്രി, ഭിന്നശേഷി സൗഹൃദ അന്തരീക്ഷം, മികച്ച അക്കാദമിക സൗകര്യം, ഗവേഷണം, അധ്യാപക പരിശീലനം, ആരോഗ്യ ഉപകരണങ്ങളുടെ നവീകരണം, മാലിന്യ സംസ്‌കരണ അനുബന്ധ പദ്ധതികള്‍ എന്നിവ ഇതിന്റെ ഭാഗമായി യാഥാര്‍ഥ്യമാക്കും. കെട്ടിട സൗകര്യം വികസിപ്പിക്കാന്‍ ഏഴ് ഏക്കര്‍ സ്ഥലമുണ്ട്. റോഡ് സൗകര്യം വിപുലമാക്കാനും പദ്ധതിയുണ്ട്.

പിജി കോഴ്സുകള്‍ നടത്തുന്നതിന് ഉതുകുന്ന തരത്തില്‍ വിവിധ വിഭാഗങ്ങളില്‍ അടിസ്ഥാന സൗകര്യം ഒരുക്കാനും ഫണ്ട് വിനിയോഗിക്കും. 2021-22 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പുതിയ പദ്ധതികള്‍ നടപ്പാക്കുക.

തുക ഇങ്ങനെ

അത്യാധുനിക ഉപകരണങ്ങള്‍ വാങ്ങല്‍ – 6.20 കോടി രൂപ. അനുബന്ധ ചികിത്സാ ഉപകരണങ്ങള്‍ – 2.6 കോടി, കെമിക്കല്‍ സാമഗ്രികള്‍–1.37 കോടി, ഗവേഷണം – 6 ലക്ഷം, അധ്യാപക പരിശീലനം -10 ലക്ഷം, ബയോ മെഡിക്കല്‍ വിഭാഗം -10 ലക്ഷം, രോഗീ സൗഹൃദ അന്തരീക്ഷമൊരുക്കല്‍ – 35 ലക്ഷം, മാലിന്യ സംസ്‌കരണം – 20 ലക്ഷം, എംആര്‍ഐ സ്‌കാനിങ് യൂണിറ്റ് -7 കോടി, ഒഫ്ത്താല്‍മോളജി വിഭാഗത്തില്‍ ഒപിസി ആഞ്ചിയോഗ്രഫി – 24 ലക്ഷം, ഡബിള്‍ ഫ്രീക്വന്‍സി യാഗ് – 22 ലക്ഷം, റെറ്റിനല്‍ ക്യാമറ – 14 ലക്ഷം, മള്‍ടിപാര മോണിറ്റര്‍ – 23 ലക്ഷം, മാതൃ – ശിശു പരിപാലന സംവിധാനം – 60 ലക്ഷം.

 

 

 

Share news
error: Content is protected !!
Scroll to Top