ഐപിഎല്‍ മത്സരങ്ങള്‍ നിര്‍ത്തിവെച്ചു

മുംബൈ:  ഐപിഎല്‍ മത്സരങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. കൂടുതല്‍ കളിക്കാര്‍ക്ക്‌ കോവിഡ്‌ റിപ്പോര്‍ട്ട്‌ ചെയ്‌ത സാഹചര്യത്തിലാണ്‌ മത്സരങ്ങള്‍ റദ്ധുചെയ്യുന്നതെന്ന്‌ ബിസിസിഐ വൈസ്‌ പ്രസിഡന്റ്‌ രാജീവ്‌ ശുക്ല അറിയിച്ചു.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സീസണിലെ മത്സരങ്ങള്‍ പൂര്‍ണ്ണമായും ഉപേക്ഷിച്ചിട്ടില്ലെന്നും തല്‍ക്കാലത്തേക്ക്‌ നിര്‍ത്തിവെക്കുകയാണെന്നുമാണ്‌ വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐയോടെ രാജീവ്‌ ശുക്ല അറിയിച്ചത്‌.

ഇന്ന്‌ കളിക്കിറങ്ങേണ്ട സണ്‍റൈസ്‌ ഹൈദരബാദിന്റെ ക്യാപ്‌റ്റന്‍ വൃദ്ധിമാന്‍ സാഹക്കും, ദില്ലി ക്യാപ്പിറ്റല്‍സിന്റെ അമിത്‌ മിശ്രക്കും കോവിഡ്‌ സ്ഥിരീകരിച്ച പാശ്ചാത്തലത്തിലാണ്‌ ബിസിസിഐ അടിയന്തരിരമായി ഈ തീരുമാനമെടുത്തത്‌.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •