മന്ത്രിസഭയില്‍ നിറയെ പുതുമുഖങ്ങള്‍: തലമുറ മാറ്റത്തിനൊരുങ്ങി സിപിഎം

തിരുവനന്തപുരം:  രണ്ടാം പിണറായി സര്‍ക്കാരില്‍ പുതുമുഖങ്ങള്‍ക്ക്‌ വലിയ പ്രാധാന്യം നല്‍കി ഭരണതലത്തില്‍ തലമുറമാറ്റത്തിന്‌ സിപിഎം ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്‌.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

നിലവിലെ മന്ത്രിസഭയിലെ പിണറായി വിജയനും, കെകെ ശൈലജ ടീച്ചറെയും നിലനിര്‍ത്തി ജയിച്ചുവന്ന പഴയ മുഴവന്‍ മന്ത്രിമാരേയും മാറ്റി പുതുമുഖങ്ങളെ പരീക്ഷിക്കാനാണ്‌ സിപിഎം ഒരുങ്ങുന്നതെന്നാണ്‌ റിപ്പോര്‍ട്ട്‌ . ഇത്തരം കൂടിയാലോചനകള്‍ ഇന്നലെ അവൈലബിള്‍ പിബി യോഗത്തില്‍ തന്നെ ഉയര്‍ന്നുവെന്നെന്നാണ്‌ സൂചന. ഇന്ന്‌ നടക്കുന്ന സിപിഐഎം സംസ്ഥാന സക്രട്ടറിയേറ്റ്‌ ഇക്കാര്യം ചര്‍ച്ച ചെയ്യും.

പുതുമുഖങ്ങളെ ഉള്‍പ്പെടുത്തുമ്പോള്‍ സിപിഎമ്മിലെ സംഘടനരംഗത്തുള്ള സീനിയര്‍ നേതാക്കളായ എംവി ഗോവിന്ദന്‍ മാസ്‌റ്റര്‍, കെ. രാധാകൃഷ്‌ണന്‍, പി. രാജീവ്‌ എന്നിവര്‍ക്ക പ്രഥമ പരിഗണന ലഭിക്കും.

ബംഗാളില്‍ തലമുറമാറ്റത്തിനോട്‌ പുറംതിരിഞ്ഞുനിന്നതാണ്‌ 34 വര്‍ഷം ഭരിച്ചിട്ടും ഇന്ന്‌ പാര്‍ട്ടി തകര്‍ന്നടിയാന്‍ കാരണമായതെന്നെ വിലയിരുത്തല്‍ കൂടിയാണ്‌ ഇത്തരത്തിലൊരു പരീക്ഷണത്തിന്‌ കേരളത്തിലെ സിപിഎം മുതിരുന്നതെന്ന്‌ കരുതുന്നു. കൂടാതെ രണ്ട്‌ ടേം മത്സരിച്ചവരെ മാറ്റിനിര്‍ത്തി പുതുമുഖങ്ങളെ മത്സരിപ്പിച്ചപ്പോള്‍ തിരിച്ചടിയുണ്ടായില്ലെന്നതും ആത്മവിശ്വാസം പകരുന്നതാണ്‌.

കൂടാതെ ചിലവു ചുരുക്കലിന്റെ ഭാഗമായി മന്ത്രിമാരുടെ എണ്ണം കുറയ്‌ക്കുമെന്ന വാര്‍ത്തയും തലസ്ഥാനത്ത്‌ ഉയരുന്നുണ്ട്‌.

ജോസ്‌ കെ മാണിയുടെ കക്ഷികൂടി എല്‍ഡിഎഫിലേക്ക്‌ വന്ന സാഹചര്യത്തില്‍ സിപിഐയുടെ പ്രാതിനിധ്യത്തില്‍ കുറയുമെന്ന സൂചനയും ഉണ്ട്‌. സിപിഎം സക്രട്ടറിയേറ്റ്‌ യോഗത്തിന്‌ ശേഷം സിപിഎം സിപിഐ ഉഭയകക്ഷിയോഗം നടക്കും. ഇതിന്‌ ശേഷമായിരിക്കും എല്‍ഡിഎഫിന്റെ യോഗം നടക്കുക.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •