മുഖ്യമന്ത്രിക്ക്‌ അഭിനന്ദനവുമായി എ പി കാന്തപുരം മുസ്ലിയാര്‍

മുഖ്യമന്ത്രിക്ക്‌ അഭിനന്ദനവുമായി എ പി കാന്തപുരം മുസ്ലിയാര്‍

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

രണ്ടാമൂഴം നേടിയ ഇടതു സര്‍ക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനും അഭിനന്ദനങ്ങളുമായി ഇന്ത്യന്‍ ഗാന്‍ഡ്‌ മുഫ്‌തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍

വിവിധതരം പ്രതിസന്ധികളിലൂടെ മലയാളികള്‍ കടന്നുപോയ കഴിഞ്ഞ അഞ്ചുവര്‍ഷക്കാലത്ത്‌ ജനങ്ങള്‍ക്ക്‌ ആവിശ്യമുള്ള എല്ലാ സേവനങ്ങളും ലഭ്യമാക്കുകയും പ്രതിസന്ധികളെ ഒന്നിച്ചുനിന്ന്‌ നേരിടുന്നതിന്‌ നേതൃത്വം നല്‍കുകയും ചെയ്‌ത സര്‍ക്കാരിന്റെ നിലപാടിന്‌ ലഭിച്ച അംഗീകാരമാണിതെന്ന്‌ എപി അബൂബക്കര്‍ മുസ്ലിയാര്‍ പറഞ്ഞു.

പൗരത്വ വിഷയപ്രശ്‌നത്തെ ഭരണഘടനാപരമായി സമീപിക്കുകയും, അത്‌ മുസ്ലീങ്ങളെ മാത്രം ബാധിക്കുന്ന പ്രശ്‌നമല്ല മറിച്ച്‌ ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങളെ തകര്‍ക്കുന്ന വിഷയമാണ്‌ എന്ന നിലയില്‍ ബോധവത്‌കരണം നടത്താനും വലിയ പ്രതിഷേധങ്ങള്‍ നടത്താനും മുഖ്യമന്ത്രി മുന്നിലുണ്ടായിരുന്നെന്നും സന്ദേശത്തില്‍ പറയുന്നു.

മുസ്ലീങ്ങളുടെ ആരാധനകളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ തീരുമാനം എടുക്കനൊക്കെ ഓരോ സമയവും സമുദായ നേതാക്കളുമായി കൂടിയാലോചനകള്‍ നടത്തുകയും ചെയ്‌തിരുന്നു.

മതേതരമൂല്യങ്ങള്‍ സമൂഹത്തിത്തിന്റെ ആഴങ്ങളിലേക്ക്‌ പടര്‍ത്തി, അടുത്ത അഞ്ചുവര്‍ഷങ്ങളിലും ഇതിനേക്കാള്‍ മികച്ച നിലയില്‍ ഭരണം നടത്താന്‍ ശ്രീ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്‌ കഴിയട്ടെ എന്ന്‌ ആശംസിക്കുന്നുവെന്നും കാന്തപുരം അഭിനന്ദന സന്ദേശനത്തില്‍ പറയുന്നു.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •