ക്യാപ്‌റ്റന്റെ ക്യാബിനറ്റില്‍ മലപ്പുറത്ത്‌ നിന്ന്‌ വി അബ്ദുറഹിമാനോ ?

തിരുവനന്തപുരം; ഇത്തവണ മന്ത്രിസഭയില്‍ ആരൊയൊക്കെ മന്ത്രിമാരാക്കണമെന്ന്‌ തീരുമാനമാകുന്നതിന്‌ മുമ്പുതന്നെ മലപ്പുറത്തു നിന്ന്‌ ആരാകും മന്ത്രിയെന്ന ചര്‍ച്ചകളും സജീവമാകുന്നു. താനൂരില്‍ നിന്നും ജയിച്ച വി. അബ്ദുറഹിമാന്റെ പേരാണ്‌ ഇക്കുറി ഉയര്‍ന്നുകേള്‍ക്കുന്നത്‌.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

നിലവില്‍ ജില്ലയില്‍ നിന്നും ജയിച്ച കഴിഞ്ഞ മന്ത്രിസഭാംഗമായിരുന്ന കെടി ജലീലിനെതിരെ ലോകായുക്ത വിധിയുടെ സാഹചര്യത്തില്‍ അദ്ദേഹത്തെ വീണ്ടും പരിഗണണിക്കാനുള്ള സാധ്യത ഇല്ലന്നാണ്‌ സൂചന. ജില്ലയില്‍ നിന്നും കഴിഞ്ഞ തവണ സ്‌പീക്കറായി  ശ്രീരാമകൃഷ്‌ണനും ഉണ്ടായിരുന്നു. എന്നാല്‍ ഇത്തവണ ശ്രീരാമകൃഷ്‌ണന്‍ മത്സരിച്ചിട്ടില്ല.

നിലിവില്‍ രണ്ടാംതവണ എംഎല്‍എയാകുന്ന വി അബ്ദുറഹിമാന്‍ ഏറ്റവും മികച്ച വികസനപ്രവര്‍ത്തനങ്ങള്‍ നടത്തിയ എംഎല്‍എ എന്ന ഖ്യാതിയുള്ളയാളാണ്‌്‌. കഴിഞ്ഞ ടേമില്‍ 1200 കോടി രൂപയുടെ വികസനപ്രവര്‍ത്തനങ്ങള്‍ മണ്ഡലത്തിലെത്തിക്കാന്‍ സാധിച്ചതുതന്നെയാണ്‌ ഇത്തവണയും ജയി്‌ച്ചുകയറാന്‍ അദ്ദേഹത്തെ സഹായിച്ചത്‌. സമൂഹത്തിലെ എല്ലാ മേഖലയിലുള്ള ജനവിഭാഗങ്ങളിലേക്കും വികസനമെത്തിക്കാനായി എന്നതാണ്‌ അബ്ദുറഹിമാന്റെ ജനകീയതയുടെ അടിസ്ഥാനം.

2015ല്‍ ലോകസഭാ തെരഞ്ഞെടുപ്പില്‍ പൊന്നാനി ലോകസഭാമണ്ഡലത്തില്‍ ഇടതുപിന്തുണയുള്ള സ്വതന്ത്രനായി മത്സരിച്ചാണ്‌ വി. അബ്ദുറഹിമാന്റെ ഇടത്തോട്ടുള്ള രംഗപ്രവേശം. ആ തെരഞ്ഞെടുപ്പില്‍ ഒരു ലക്ഷത്തിനടുത്തുണ്ടായിരുന്ന യുഡിഎഫിന്റെ ഭൂരിപക്ഷം 25000മാക്കി ചുരുക്കി ലീഗ്‌ കോട്ടകളെ വിറപ്പിച്ചു.ഈ തെരഞ്ഞെടുപ്പ്‌ ഫലം മലപ്പുറത്ത്‌ വലിയൊരു മാറ്റത്തിന്‌ കൂടി തുടക്കം കുറിക്കുന്നതായിരുന്നു.

പിന്നീട്‌ 2016ല്‍ മുസ്ലീലീഗിന്റെ ഉന്നത നേതാവായ അബ്ദുറഹിമാന്‍ രണ്ടത്താണിയെ അവരുടെ കോട്ടയായ താനൂരില്‍ 4918 വോട്ടകുള്‍ക്ക്‌ അട്ടിമറിച്ചു. ഇതോടൊപ്പം ഇടതു സ്വതന്ത്രരായ കെടി ജലീലും, പിവിഅന്‍വറും മലപ്പുറത്ത്‌ നിന്നും വിജയിച്ചു.

ഇത്തവണ താനൂര്‍ തിരിച്ചുപിടിക്കാന്‍ തങ്ങളുടെ ഏറ്റവും മികച്ച സ്ഥാനാര്‍ത്ഥിയും യൂത്തിലീഗിന്റെ സംസ്ഥാന സക്രട്ടറിയുമായ പികെ ഫിറോസിനെ തന്നെ മുസ്ലീംലീഗ്‌ കളത്തിലിറക്കി. എന്നാല്‍ വി.അബ്ദുറഹിമാനെ എന്ന ജനകീയ എംഎല്‍എയെ അട്ടിമറിക്കാന്‍ യുഡിഎഫിനായില്ല. വീണ്ടും മണ്ഡലം നിലനിര്‍ത്തിയത്‌ സംസ്ഥാനതലത്തില്‍ തന്നെ ഏറെ ശ്രദ്ധപിടിച്ചുപറ്റിയിരുന്നു. തെരഞ്ഞെടുപ്പ്‌ രംഗത്തെ ഈ ട്രാക്ക്‌ റിക്കോര്‍ഡുകള്‍ വി. അബ്ദുറഹിമാനെ മന്ത്രിസ്ഥാനത്തേക്ക്‌ പരിഗണിക്കാന്‍ സാധ്യത കല്‍പ്പിക്കുപ്പെടുന്നു.

പൊന്നാനിയില്‍ നിന്നും വിജയിച്ച പി നന്ദകുമാര്‍ സിപിഎമ്മിലെ സീനിയര്‍ നേതാവാണെങ്കിലും പാര്‍ലിമെന്ററി രംഗത്ത്‌ ആദ്യതവണയാണെന്നുള്ളതിനാല്‍ ഇത്തവണ പരിഗണിക്കപ്പെടാന്‍ സാധ്യതയില്ല.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •