Section

malabari-logo-mobile

കോപ്പ അമേരിക്ക: അര്‍ജന്റീനയ്ക്ക് നാളെ ആദ്യ മത്സരം; എതിരാളികള്‍ ചിലി

HIGHLIGHTS : Copa America: Argentina's first match tomorrow; Rivals Chile

കോപ്പ അമേരിക്കയില്‍ അര്‍ജന്റീനയ്ക്ക് നാളെ ആദ്യ മത്സരം. ഗ്രൂപ്പ് ബിയില്‍ കരുത്തരായ ചിലിയാണ് അര്‍ജന്റീനയുടെ എതിരാളികള്‍. ഇന്ത്യന്‍ സമയം പുലര്‍ച്ചെ 2.30ന് റിയോ ഡീ ജനീറോയിലെ നില്‍റ്റന്‍ സാന്റോസ് സ്റ്റേഡിയത്തിലാണ് മത്സരം. ചിരവൈരികളായ ബ്രസീല്‍ ആദ്യ കളിയില്‍ വെനിസ്വേലയെ മടക്കമില്ലാത്ത 3 ഗോളുകള്‍ക്ക് കീഴടക്കിയതുകൊണ്ട് തന്നെ അര്‍ജന്റീനയക്ക് ജയത്തോടെ തുടങ്ങേണ്ടതുണ്ട്.

14 മത്സരങ്ങളില്‍ തോല്‍വി അറിയാതെയാണ് അര്‍ജന്റീനയുടെ കുതിപ്പ്. പക്ഷേ, കഴിഞ്ഞ രണ്ട് ലോകകപ്പ് യോഗ്യതാ മത്സരങ്ങളും സമനില ആയത് മെസിയ്ക്കും കൂട്ടര്‍ക്കും പ്രതിസന്ധി ഉണ്ടാക്കുന്നുണ്ട്. ചിലിക്കെതിരെയും യോഗ്യതാ മത്സരങ്ങളില്‍ കളിച്ചിരുന്നു. കളിയില്‍ ഇരു ടീമുകളും ഓരോ ഗോള്‍ വീതമാണ് നേടിയത്. എങ്കിലും ലയണല്‍ സ്‌കലോണിക്ക് കീഴില്‍ പ്രകടനം മെച്ചപ്പെടുത്തിയ അര്‍ജന്റീനയ്ക്ക് തന്നെയാണ് കളിയില്‍ മുന്‍തൂക്കം. രണ്ട് തവണ അര്‍ജന്റീനയുടെ കോപ്പ മോഹങ്ങള്‍ വഴിമുടക്കിയ ടീം എന്ന നിലയില്‍ അര്‍ജന്റീനയ്ക്ക് കൂടുതല്‍ ജാഗ്രതയോടെ ഈ കളിയെ സമീപിക്കേണ്ടെതുണ്ട്.

sameeksha-malabarinews

മികച്ച ടീമാണ് അര്‍ജന്റീന. ലയണല്‍ മെസി, ലൗട്ടാരോ മാര്‍ട്ടിനസ്, ലിയനാര്‍ഡോ പരേദസ്, നിക്കോളാസ് ഒട്ടമണ്ടി, എമിലിയാനോ മാര്‍ട്ടിനസ്, ജിയോവാനി ലോസെല്‍സോ തുടങ്ങിയവര്‍ ആദ്യ ഇലവനില്‍ ഇറങ്ങും. സെര്‍ജിയോ അഗ്യൂറോ ബെഞ്ചിലാവും. ഡി മരിയ ആദ്യ ഇലവനില്‍ ഇറങ്ങാനാണ് സാധ്യതയെങ്കിലും മറിച്ച് സംഭവിക്കാനും സാധ്യതയുണ്ട്.

ചിലിയാവട്ടെ അവസാന 13 മത്സരങ്ങളില്‍ മൂന്നെണ്ണം മാത്രമേ വിജയിച്ചിട്ടുള്ളൂ. ഒപ്പം, സൂപ്പര്‍ താരം അലക്‌സിസ് സാഞ്ചസിന്റെ പരുക്ക് അവര്‍ക്ക് കനത്ത തിരിച്ചടിയാണ്. സാഞ്ചസ് ഇന്ന് കളിക്കില്ല. കൊവിഡ് മുക്തനായ ആര്‍തുറോ വിദാല്‍ ഇന്ന് കളിക്കാനിടയുണ്ട്. ഒപ്പം ക്ലോഡിയോ ബ്രാവോ, ചാള്‍സ് അറാംഗിസ്, എഡ്വാര്‍ഡോ വാര്‍ഗാസ്, മൗറീസിയോ ഇസ്ല തുടങ്ങിയവരും ഇറങ്ങും.

ഇതുവരെ 93 തവണയാണ് അര്‍ജന്റീനയും ചിലിയും ഏറ്റുമുട്ടിയിട്ടുള്ളത്. ഇതില്‍ 61 മത്സരങ്ങളില്‍ അര്‍ജന്റീനയും 8 മത്സരങ്ങളില്‍ ചിലിയും വിജയിച്ചു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!