കോപ്പയില്‍ വിജയതുടക്കവുമായി മഞ്ഞപ്പട

സാവോപ്പോള: കോവിഡ്‌ മഹാമാരിയില്‍ ആടിയുലയുന്ന ലാറ്റിനമേരിക്കയുടെ ഫുട്‌ബോള്‍ മാമാങ്കമായ കോപ്പ അമേരിക്കയുടെ ഉദ്‌ഘാടനമത്സരത്തില്‍ ബ്രസീലിന്‌ വിജയത്തുടക്കം. എതിരില്ലാത്ത മൂന്ന്‌ ഗോളുകള്‍ക്കാണ്‌ മഞ്ഞപ്പട വെനസ്വേലയെ തോല്‍പ്പിച്ചത്‌ ആദ്യകളിയില്‍ തന്നെ ഗോള്‍ നേടി സൂപ്പര്‍ താരം നെയ്‌മര്‍ വരവറിയിച്ചു.

22ാം മിനിറ്റില്‍ മാര്‍ക്വിസനോസിന്റെ ബൂട്ടില്‍ നിന്നാണ്‌ ആദ്യഗോള്‍ പിറന്നത്‌. രണ്ടാംപകുതിയില്‍ 64ാം മിനിറ്റില്‍ ബ്രസീലിന്‌ ലഭിച്ച പെനാല്‍ട്ടി കിക്കെടുത്ത നെയ്‌മര്‍ക്ക്‌ പിഴച്ചില്ല. രണ്ട്‌ ഗോളിന്‌ വിജയമുറപ്പിച്ച ബ്രസീലിന്റെ പേരില്‍ കളിയുടെ 89 മിനുട്ടില്‍ ഗബ്രിയേല്‍ ബാര്‍പോസ വീണ്ടും ഗോള്‍ നേടിയതോടെ വെനസ്വേല തകര്‍ന്നുവീണു.
ഇന്ന്‌ പുലര്‍ച്ച രണ്ടരമണിക്കാണ്‌ കളി നടന്നത്‌

നേരത്തെ വെനസ്വേല ടീമിന്റെ നായകന്‍ തോമസ്‌ റിങ്കണടക്കം എട്ട്‌ താരങ്ങള്‍ക്കും പരിശീലകരുമുള്‍പ്പെടെ 13 പേര്‍ക്ക്‌ കോവിഡ്‌ സ്ഥിരീകരിച്ചിരുന്നു.

ചൊവ്വാഴ്‌ച പുലര്‍ച്ചെ മെസ്സിയുടെ നേതൃത്വത്തില്‍ അഗ്യൂറോ , മരിയ എന്നിവരടങ്ങിയ അര്‍ജന്റീന കളത്തിലറങ്ങും. ചിലിക്കെതിരെയാണ്‌ അവരുടെ ആദ്യമത്സരം.

Share news
error: Content is protected !!
Scroll to Top