Section

malabari-logo-mobile

സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കലിനെ പുറത്താക്കിയ നടപടി ശരിവെച്ച് വത്തിക്കാന്‍ സഭാ കോടതി

HIGHLIGHTS : സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കലിനെ പുറത്താക്കിയ നടപടി ശരിവെച്ച് വത്തിക്കാന്‍ സഭാ കോടതി. സന്യാസ സമൂഹത്തില്‍ നിന്ന് പുറത്താക്കിയതിനെതിരെ സമര്‍പ്പിച്ച അ...

സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കലിനെ പുറത്താക്കിയ നടപടി ശരിവെച്ച് വത്തിക്കാന്‍ സഭാ കോടതി. സന്യാസ സമൂഹത്തില്‍ നിന്ന് പുറത്താക്കിയതിനെതിരെ സമര്‍പ്പിച്ച അപ്പീല്‍ വത്തിക്കാന്‍ സഭാ കോടതി തള്ളി. മുന്നറിയിപ്പുകള്‍ നല്‍കിയിട്ടും എഫ്‌സിസി സന്യാസ സഭയുടെ നിയമങ്ങള്‍ പാലിക്കാത്ത വിധമുള്ള ജീവിത ശൈലി തുടരുന്നുവെന്നാരോപിച്ചാണ് ലൂസിയെ പുറത്താക്കിയിരിക്കുന്നത്.

2019 ലാണ് സഭാ വിരുദ്ധ പ്രസ്താവനകള്‍ നടത്തിയെന്നാരോപിച്ചും ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ സമരത്തില്‍ പങ്കെടുത്തതിനും ലൂസി കളപ്പുരയെ എഫ്‌സിസി സന്യാസ സമൂഹത്തില്‍ നിന്ന് പുറത്താക്കിയത്.തുടര്‍ന്ന് പുറത്താക്കിയ നടപടി പിന്‍വലിക്കണമെന്നും തന്റെ ഭാഗം കേള്‍ക്കണമെന്നും ആവശ്യപ്പെട്ടാണ് വത്തിക്കാന്‍ സഭാ കോടതിയെ സിസ്റ്റര്‍ ലൂസമീപിച്ചത്. ഈ അപ്പീലാണ് കോടതി തള്ളിയത്.

sameeksha-malabarinews

അതെസമയം താന്‍ സമര്‍പ്പിച്ച അപ്പീലില്‍ ഇതുവരെ വിചാരണ നടന്നിട്ടില്ലെന്നും വിധി വ്യാജ സൃഷ്ടിയാണെന്നുമാണ് സിസ്റ്റര്‍ ലൂസി കളപ്പുരയുടെ പ്രതികരണം. തങ്ങള്‍ അറിയാതെയാണ് വിചാരണ നടന്നതെങ്കില്‍ വിധി സത്യത്തിന് നിരക്കാത്തതാണെന്നും സിറ്റര്‍ മാധ്യമങ്ങളോട് പറഞ്ഞു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!