Section

malabari-logo-mobile

ദ്വീപ് നിവാസികള്‍ ഇന്ന് കരിദിനം ആചരിക്കുന്നു;പങ്കുചേര്‍ന്ന് ഐഷ സുല്‍ത്താന

HIGHLIGHTS : കവരത്തി: ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേലിന്റെ സന്ദര്‍ശത്തില്‍ പ്രതിഷേധിച്ച് ദ്വീപ് നിവാസികള്‍ ഇന്ന് കരിദിനം ആചരിക്കുന്നു. അഡ്മി...

കവരത്തി: ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേലിന്റെ സന്ദര്‍ശത്തില്‍ പ്രതിഷേധിച്ച് ദ്വീപ് നിവാസികള്‍ ഇന്ന് കരിദിനം ആചരിക്കുന്നു. അഡ്മിനിസ്റ്റേറ്റര്‍ എത്തുന്ന ദിസം ദ്വീപില്‍ കരിദിനമാചരിക്കാന്‍ സേവ് ലക്ഷദ്വീപ് ഫോറമാണ് ആഹ്വാനം ചെയ്തിരിക്കുന്നത്. ഒരാഴ്ച്ചത്തെ സന്ദര്‍ശനത്തിനാണ് പ്രഫുല്‍ ഖോഡ പട്ടേല്‍ ഇന്ന് കവരത്തിയിലെത്തുന്നത്.

ദ്വീപ് ജനയ്‌ക്കൊപ്പം പ്രതിഷേധവുമായി കറുത്ത വസ്ത്രവും മാസ്‌ക് അണിഞ്ഞ് സംവിധായികയും ലക്ഷദ്വീപ് സമരനായികയുമായ ഐഷ സുല്‍ത്താനയും പങ്കുചേര്‍ന്നു. ‘ലക്ഷദ്വീപിലെ ഈ ഉപരോധത്തെ ഞങ്ങള്‍ അതിജീവിക്കും. ഇനി ഞങ്ങള്‍, ലക്ഷദ്വീപിലെ ജനങ്ങള്‍ ഫാസിസത്തെ സഹിക്കില്ല. ഏകാധിപത്യ നയങ്ങള്‍ക്കെതിരെ ഞങ്ങള്‍ നിലകൊളളും. ഇന്ന് ലക്ഷദ്വീപ് സ്വദേശികള്‍ക്ക് ഒരു കറുത്ത ദിനമാണ്. അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേല്‍ ലക്ഷദ്വീപിലെത്തിയതിനെതിരെ ഞങ്ങള്‍ പ്രതിഷേധിക്കുന്നു’ എന്ന് ഐഷ ഫേസ്ബുക്കില്‍ എഴുതി.

sameeksha-malabarinews

വീട്ടുമുറ്റത്ത് കറുത്ത കൊടി ഉയര്‍ത്തിയും കറുത്തമാസ്‌ക് ധരിച്ചുമാണ് പ്രതിഷേധിക്കുന്നത്. അഡ്മിനിസ്‌ട്രേറ്ററുടെ പൊതുപരിപാടികള്‍ ജനപ്രതിനിധികള്‍ ബഹിഷ്‌കരിക്കും. ഇന്ന് രാത്രി എല്ലാ വീടുകളിലും വിളക്കണച്ച് മെഴുകുതിരി തെളിയിക്കും.പ്ലേറ്റില്‍ ചിരട്ടകൊണ്ട് കൊട്ടി ‘ഗോ പട്ടേല്‍ ഗോ’ എന്ന മുദ്രാവാക്യം മുഴക്കി പ്രതിഷേധം സംഘടിപ്പിക്കുന്നുമുണ്ട്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!