പ്രാദേശികം

വള്ളിക്കുന്ന് സൈനിക കൂട്ടായ്മ വാർഷിക ജനറൽബോഡി യോഗവും കുടുംബ സംഗമവും നടത്തി

കടലുണ്ടി: വള്ളിക്കുന്ന് സൈനിക കൂട്ടായ്മയുടെ വാർഷിക പൊതു യോഗവും കുടുംബ സംഗമവും വള്ളിക്കുന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഇർഷാദ് അരിയല്ലൂർ ഉദ്ഘാടനം ചെയ്തു. സൈനിക കൂട്ടായ്മ പ്രസിഡണ്ട് വേലായുധ പറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. റിട്ട: കേണൽ നാരായണൻ നായർ, അയോഗി ഗ്രൂപ്പ് എം.ഡി. കൃഷ്ണൻകുട്ടി കോട്ടാക്കളത്തിൽ എന്നിവർ മുഖ്യാതിഥികളായി. സൈനിക കൂട്ടായ്മ സെക്രട്ടറി എ.പി. സുധീശൻ, കെ. മുരളീധരൻ, പ്രസന്നകുമാരി.എൻ തുടങ്ങിയവർ സംസാരിച്ചു. മുതിർന്ന സൈനികരെ ചടങ്ങിൽ ആദരിച്ചു. സൈനികരുടെയും കുടുംബാംഗങ്ങളുടെയും വിവിധ കലാപരിപാടികളും നടന്നു. പുതിയ […]

പെരിന്തല്‍മണ്ണയില്‍ ഡോക്ടര്‍ക്ക് നേരെ ആക്രണം;പ്രതിഷേധവുമായി ഐഎംഎ

പെരിന്തല്‍മണ്ണ:പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോക്ടര്‍ സിനി ജലീലിനെ ഒരു സംഘം ആക്രമിച്ചതിനെതിരെ പ്രതിഷേധം ശക്തം. ഡോക്ടറുടെ വീടിനോട് ചേര്‍ന്നുള്ള ക്ലിനിക്കില്‍ എത്തിയ പര്‍ദ്ദ ധരിച്ച നാല് പേരാണ് ആക്രമിച്ചത്. മുഖത്ത് ഗുരുതരമായി പരിക്കേറ്റ ഡോക്ടര്‍ സിനി ജലീല്‍ പെരിന്തല്‍മണ്ണയില്‍ ചികിത്സയിലാണ്.ഇന്നലെ വൈകീട്ട് അഞ്ചുമണിയോടെയാണ് സംഭവം. ഡോക്ടറുടെ രണ്ട് സഹായികള്‍ക്കും അക്രമത്തില്‍ പരിക്കേറ്റിട്ടുണ്ട്. കഴിഞ്ഞ ആഴ്ച പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയില്‍ പ്രസവത്തിനായി എത്തിയ യുവതി രക്തസ്രാവത്തെ തുടര്‍ന്ന് മരിച്ചിരുന്നു. ഇത് ചികിത്സാ പിഴവ് ആണെന്ന് ആരോപിച്ച് ചിലര്‍

കോഴിക്കോട് ട്രെയിനിന് മുകളില്‍ കയറി സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച 18 കാരന് ഷോക്കേറ്റു

കോഴിക്കോട്: ട്രെയിനിന് മുകളില്‍ കയറി സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുന്നതിനിടെ 18 കാരന് ഷോക്കേറ്റു. കോഴിക്കോട് പയ്യോളി സ്വദേശി സിനാനാണ് ഷോക്കേറ്റത്. നിര്‍ത്തിയിട്ടിരുന്ന ഗുഡ്‌സ് ട്രെനിന് മുകളില്‍ കയറി നിന്ന് സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുകയായിരുന്നു. തിക്കോടി റെയില്‍വേ സ്‌റ്റേഷന് സമീപത്തായി നിര്‍ത്തിയിട്ടിരുന്ന ഗുഡ്‌സ് ട്രെയിനിന് മുകളില്‍ കയറി നിന്ന് സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുന്നതിനിടെ കാല്‍ വഴുതുകയായിരുന്നു. ഈ സമയം സിനാന്‍ വൈദ്യുതി ലൈനില്‍ പിടിക്കുകയായിരുന്നു വെന്നാണ് വിവരം. ഇന്ന് പുലര്‍ച്ചെയാണ് സംഭവം ഉണ്ടായത്. സാരമായി പൊള്ളലേറ്റ സിനാനെ ആദ്യം തൊട്ടടുത്തുള്ള ആശുപത്രിയിലും പിന്നീട്

വയനാട്ടില്‍ പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയ രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു

കല്‍പറ്റ: വയനാട്ടില്‍ ബാവലി പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയ രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു.കോഴിക്കോട് കൊയിലാണ്ടി സ്വദേശികളായ ആഷിഖ്(15), അദ്നാന്‍(17) എന്നിവരാണ് മരിച്ചത്. കേരള-കര്‍ണാടക അതിര്‍ത്തിയിലെ ബാവലി പുഴയില്‍ രാവിലെ ഏഴ് മണിയോടെയായിരുന്നു അപകടം.കൊടുവള്ളിമസ്ജിദുള്‍ ഹസ്വ ഇശാ അത് സുന്ന ദര്‍സിലെ വിദ്യാര്‍ത്ഥികളായിരുന്നു ഇരുവരും. രണ്ട് ദിവസം മുമ്പ് ദര്‍സില്‍ നിന്നും വിനോദയാത്രക്കായി വന്നതായിരുന്നു ഇവര്‍. മൈസൂരില്‍ നിന്നും കോഴിക്കോട്ടേക്ക് തിരികെ പോകുന്നതിനിടയില്‍ ബാവലി മഖാം സന്ദര്‍ശിക്കുകയായിരുന്നു. അവിടെ നിന്നും സമീപത്തെ ബാവലി പുഴയില്‍ കുളിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടം. മൃതദേഹം

തിരൂരങ്ങാടി സ്വദേശി ചമ്രവട്ടം പുഴയില്‍ മുങ്ങിമരിച്ചു

ചമ്രവട്ടം : കക്ക വാരുന്നതിനിടെ ഒഴുക്കില്‍പ്പെട്ട് തിരൂരങ്ങാടി സ്വദേശി മരിച്ചു. പതിനാറുങ്ങല്‍ വടക്കേ മമ്പുറം പളളിക്ക് സമീപം പാലത്ത് (പറങ്ങോടത്ത്) കുഞ്ഞീതു മകന്‍ അബ്ദുള്ള (48) ആണ് മരിച്ചത് . ചമ്രവട്ടം നെരിപ്പറമ്പ് പാലത്തിന് സമീപമുള്ള പമ്പ് ഹൗസിനടുത്ത് വെള്ളിയാഴ്ചയായിരുന്നു അപകടം. പുഴയില്‍ കക്ക വാരുന്നതിനായി ഇറങ്ങിയതായിരുന്നു അബ്ദുള്ള. ഒഴുക്കില്‍പ്പെട്ട ഇദ്ദേഹത്തെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. നിലവില്‍ മൃതദേഹം തിരൂര്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. മലബാറി ന്യൂസ്

കോഴിക്കോട് വന്‍ ലഹരിവേട്ട;അരക്കിലോ എംഡിഎംഎയുമായി യുവാവ് പിടിയില്‍

കോഴിക്കോട്: കോഴിക്കോട് മുക്കത്ത് വന്‍ ലഹരിവേട്ട. 500 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിലായി. നീലേശ്വരം പുല്ലമ്പാട് സ്വദേശി മുഹമ്മദ് ഹനീഫയാണ് പിടിയിലായത്. ഇയാളെ ചോദ്യം ചെയ്തതില്‍ പ്രകാരം വീട്ടില്‍ വീണ്ടും നടത്തിയ പരിശോധനയില്‍ ഇവിടെ സൂക്ഷിച്ചിരുന്ന രണ്ട് കിലോയിലേറെ വരുന്ന എംഡിഎംഎയും പിടികൂടി.എടുത്ത മുക്കം മണാശേരിയില്‍ ഇയാള്‍ വാടകയ്ക്ക് താമസിക്കുന്ന വീട്ടില്‍ നിന്നാണ് ലക്ഷങ്ങള്‍ വിലവരുന്ന എംഡിഎംഎ പിടികൂടിയത്. ഇന്ന് രാവിലെയാണ് ഡാന്‍സാഫ് സംഘം ഹനീഫയെ 500 ഗ്രാം എംഡിഎംഎയുമായി പിടികൂടിയത്. തുടര്‍ന്ന് നടന്ന ചോദ്യം ചെയ്യലിലാണ്

21 കുപ്പി വിദേശ മദ്യവുമായി യുവാവ് എക്‌സൈസ് പിടിയില്‍

തിരൂര്‍: ഡ്രൈ ഡേയില്‍ വില്പനയ്ക്കായി വീട്ടില്‍ മദ്യം സൂക്ഷിച്ച യുവാവിനെ എക്‌സൈസ് പിടികൂടി . തിരൂര്‍ പൊന്മുണ്ടം ആതൃശേരി സ്വദേശി താഴത്തെ പുരക്കല്‍ വീട്ടില്‍ സജീവന്‍. ടി. പി (42) എന്നയാളെയാണ് തിരൂര്‍ എക്‌സൈസ് ഇന്‍സ്പക്ടര്‍ കെ. അനുശ്രീ യുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഇയാള്‍ വാടകയ്ക്ക് താമസിക്കുന്ന കരിങ്കപ്പാറയിലെ വീട്ടിലായിരുന്നു മദ്യം ശേഖരിച്ചുവച്ചിരുന്നത്. നേരത്തെയും ഇയാള്‍ക്കെതിരെ മദ്യ വില്പനയ്ക്ക് കേസുണ്ട്. രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് മദ്യം പിടികൂടിയത് . റെയിഡില്‍

അധ്യാപകരുടെ വിരമിക്കല്‍ ചടങ്ങില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥിയുടെ സ്‌നേഹസമര്‍പ്പണം

പെരുമണ്ണ: കാലമെത്ര കടന്നുപോയാലും അറിവ് പകര്‍ന്നുനല്‍കിയ ഗുരുനാഥന്‍മാരോടുള്ള സ്‌നേഹം കുറയുന്നില്ലെന്ന് തെളിയിച്ച് പൂര്‍വ്വ വിദ്യാര്‍ത്ഥിയുടെ സ്‌നേഹസമര്‍പ്പണം. എ.എം.എല്‍.പി സ്‌കൂള്‍ പെരുമണ്ണയിലെ 2007-15 കാലഘട്ടത്തിലെ വിദ്യാര്‍ത്ഥിയും സിഗ്‌നേച്ചര്‍ ഭിന്നശേഷി ശാക്തീകരണ വേദി (Signature Disability Empowerment Forum) സെക്രട്ടറിയുമായ അക്ഷയ് എം. ആണ് തന്റെ പ്രിയ അധ്യാപകരുടെ വിരമിക്കല്‍ ചടങ്ങില്‍ ഉപഹാരവുമായെത്തി സ്‌നേഹ സാന്നിധ്യമായത്. 35 വര്‍ഷത്തെ സ്തുത്യര്‍ഹമായ സേവനത്തിന് ശേഷം വിദ്യാലയത്തിന്റെ പടികള്‍ ഇറങ്ങുന്ന ഉഷാകുമാരി ടീച്ചര്‍, ജയശ്രീ ടീച്ചര്‍ എന്നിവര്‍ക്കാണ് സിഗ്‌നേച്ചര്‍ ഭിന്നശേഷി ശാക്തീകരണ വേദിയുടെ

പി.ജി. മിനി ടീച്ചര്‍ വിരമിച്ചു

പരപ്പനങ്ങാടി: മൂന്നര പതിറ്റാണ്ടിലധികം നീണ്ടുനിന്ന അധ്യാപന ജീവിതത്തില്‍ നിന്ന് ജി.എം.എല്‍.പി. സ്‌കൂള്‍ പരപ്പനങ്ങാടിയിലെ (അങ്ങാടി) പ്രധാനധ്യാപിക പി.ജി. മിനി ടീച്ചര്‍ വിരമിച്ചു. മികച്ച അധ്യാപിക, സംഘാടക, സഹകാരി, അധ്യാപക സംഘടനാ നേതാവ് എന്നീ നിലകളില്‍ വിദ്യാഭ്യാസ മേഖലയില്‍ സജീവ സാന്നിധ്യമായിരുന്നു ടീച്ചര്‍. 1989-ല്‍ എ.എല്‍.പി.എസ്. കുറ്റൂര്‍ നോര്‍ത്തില്‍ നിന്നാണ് മിനി ടീച്ചര്‍ തന്റെ അധ്യാപന ജീവിതം ആരംഭിക്കുന്നത്. തുടര്‍ന്ന് ജി.യു.പി.എസ്. കറുക, ജി.യു.പി.എസ്. വലിയോറ, നെടുവ ജി.എച്ച്.എസ്, ജി.എഫ്.എല്‍.പി. കടലുണ്ടി, ജി.എല്‍.പി.എസ്. പരപ്പനങ്ങാടി (ചെട്ടിപ്പടി) എന്നിവിടങ്ങളില്‍ ദീര്‍ഘകാലം

error: Content is protected !!
Scroll to Top