
പെരിന്തല്‍മണ്ണ:പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോക്ടര്‍ സിനി ജലീലിനെ ഒരു സംഘം ആക്രമിച്ചതിനെതിരെ പ്രതിഷേധം ശക്തം. ഡോക്ടറുടെ വീടിനോട് ചേര്‍ന്നുള്ള ക്ലിനിക്കില്‍ എത്തിയ പര്‍ദ്ദ ധരിച്ച നാല് പേരാണ് ആക്രമിച്ചത്. മുഖത്ത് ഗുരുതരമായി പരിക്കേറ്റ ഡോക്ടര്‍ സിനി ജലീല്‍ പെരിന്തല്‍മണ്ണയില്‍ ചികിത്സയിലാണ്.ഇന്നലെ വൈകീട്ട് അഞ്ചുമണിയോടെയാണ് സംഭവം.
ഡോക്ടറുടെ രണ്ട് സഹായികള്‍ക്കും അക്രമത്തില്‍ പരിക്കേറ്റിട്ടുണ്ട്. കഴിഞ്ഞ ആഴ്ച പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയില്‍ പ്രസവത്തിനായി എത്തിയ യുവതി രക്തസ്രാവത്തെ തുടര്‍ന്ന് മരിച്ചിരുന്നു. ഇത് ചികിത്സാ പിഴവ് ആണെന്ന് ആരോപിച്ച് ചിലര്‍ പ്രശ്‌നമുണ്ടാക്കിയിരുന്നു. ഇതേത്തുടര്‍ന്നാണ് ഇപ്പോള്‍ ഡോക്ടര്‍ക്ക് നേരെ ശാരീരിക അക്രമം ഉണ്ടായതെന്നാണ് വിലയിരുത്തല്‍.
സംഭവത്തില്‍ പ്രതിഷേധിച്ച് പെരിന്തല്‍മണ്ണ ഐ എം എ ഘടകം സമരം പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രികളും സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍മാരും ഇന്ന് പ്രതിഷേധ സൂചകമായി സമരം പ്രഖ്യാപിച്ചിട്ടുണ്ട്. പ്രതികളെ പിടികൂടുന്നതുവരെ സമരം തുടരുമെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചിരിക്കുന്നത്.
പെരിന്തല്‍മണ്ണ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
മലബാറി ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




