വയനാട്ടില്‍ പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയ രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു

കല്‍പറ്റ: വയനാട്ടില്‍ ബാവലി പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയ രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു.
കോഴിക്കോട് കൊയിലാണ്ടി സ്വദേശികളായ ആഷിഖ്(15), അദ്നാന്‍(17) എന്നിവരാണ് മരിച്ചത്.

കേരള-കര്‍ണാടക അതിര്‍ത്തിയിലെ ബാവലി പുഴയില്‍ രാവിലെ ഏഴ് മണിയോടെയായിരുന്നു അപകടം.കൊടുവള്ളിമസ്ജിദുള്‍ ഹസ്വ ഇശാ അത് സുന്ന ദര്‍സിലെ വിദ്യാര്‍ത്ഥികളായിരുന്നു ഇരുവരും. രണ്ട് ദിവസം മുമ്പ് ദര്‍സില്‍ നിന്നും വിനോദയാത്രക്കായി വന്നതായിരുന്നു ഇവര്‍. മൈസൂരില്‍ നിന്നും കോഴിക്കോട്ടേക്ക് തിരികെ പോകുന്നതിനിടയില്‍ ബാവലി മഖാം സന്ദര്‍ശിക്കുകയായിരുന്നു. അവിടെ നിന്നും സമീപത്തെ ബാവലി പുഴയില്‍ കുളിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടം.

മൃതദേഹം മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Share news
error: Content is protected !!
Scroll to Top