സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു; തിരുവനന്തപുരം മേഖല ഒന്നാം സ്ഥാനത്ത്, 95.62 ശതമാനം വിജയം

ന്യൂഡൽഹി: സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ 2026ലെ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. 85.20% വിദ്യാർത്ഥികളാണ് ഉപരിപഠനത്തിന് അർഹത നേടിയത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വിജയശതമാനത്തിൽ 3.19 ശതമാനത്തിന്റെ കുറവുണ്ടായിട്ടുണ്ട്. 95.62% വിജയവുമായി കേരളം, ലക്ഷദ്വീപ് ഉൾപ്പെടുന്ന തിരുവനന്തപുരം മേഖല രാജ്യത്ത് ഒന്നാമതെത്തി.

പരീക്ഷ എഴുതിയ 18.2 ലക്ഷം വിദ്യാർത്ഥികളിൽ 85.20% പേർ വിജയിച്ചു. കഴിഞ്ഞ വർഷം ഇത് 88.39%-ഉം 2024-ൽ 87.98%-ഉം ആയിരുന്നു.

ഫെബ്രുവരി 17 മുതൽ ഏപ്രിൽ 10 വരെ ഇന്ത്യയിലും വിദേശത്തുമായി നടന്ന പരീക്ഷയുടെ ഫലമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top