വാഴ II – ബയോപിക് ഓഫ് ബില്യണ്‍ ബ്രോസ്- പ്രേക്ഷക ഹൃദയവും ബോക്‌സ് ഓഫീസും കീഴടക്കി ഈ ബ്രോസ്

നവാഗതനായ സവിന്‍ എസ് എ സംവിധാനം ചെയ്ത ‘വാഴ II – ബയോപിക് ഓഫ് ബില്യണ്‍ ബ്രോസ്’ പ്രദര്‍ശനത്തിനെത്തി. പുതുമുഖങ്ങള്‍ക്ക് പ്രാധാന്യം നല്‍കി പുറത്തിറക്കിയ ചിത്രം വന്‍ അഭിപ്രായമാണ് നേടികൊണ്ടിരിക്കുന്നത്. നവാഗതര്‍ അണി നിരക്കുന്ന ചിത്രത്തിന് ആദ്യ ദിവസം തന്നെ അഞ്ച് കോടിക്ക് മുകളിലാണ് ആഗോള കളക്ഷന്‍ കിട്ടിയിരിക്കുന്നത്. മലയാള സിനിമ ചരിത്രത്തില്‍ തന്നെ ഇതാദ്യമായിട്ടാണ് നവാഗതരെ മുന്‍ നിര്‍ത്തി നവാഗത സംവിധായകന്‍ സംവിധാനം ചെയ്ത ഒരു സിനിമക്ക് ആദ്യ ദിനം തന്നെ അഞ്ച് കോടിക്ക് മുകളില്‍ കളക്ഷന്‍ കിട്ടുന്നത്. ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ്ങില്‍ സൂപ്പര്‍താര ചിത്രത്തിന് ലഭിക്കുന്ന ബുക്കിങ് നമ്പേഴ്സാണ് വാഴ 2വിന് ലഭിക്കുന്നത്.

ഹാഷിര്‍, അലന്‍ ബിന്‍ സിറാജ്, അജിന്‍ ജോയ്, വിനായക്, അമീന്‍ തുടങ്ങിയ ഒരുപറ്റം യുവതാരങ്ങള്‍ക്കൊപ്പം സുധീഷ്, വിജയ് ബാബു, അജു വര്‍ഗീസ്, അരുണ്‍, അല്‍ഫോന്‍സ് പുത്രന്‍, വിനോദ് കെടാമംഗലം തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്ന ചിത്രം കോമഡി ഡ്രാമ ഫോര്‍മുലയിലൂടെയാണ് കഥ പറയുന്നതെങ്കിലും ഹ്യൂമറില്‍ തുടങ്ങി ഇമോഷണല്‍ ഡ്രാമയിലൂടെ കടന്ന് ശുഭപര്യവസായിയാണ് ചിത്രം അവസാനിക്കുന്നത്. നിറയെ പൊട്ടിച്ചിരികളുമായി കഥ പറഞ്ഞ് പോകുന്ന ഫസ്റ്റ് ഹാഫും, ജീവിതത്തിന്റെ റിയാലിറ്റി വരച്ചു കാണിക്കുന്ന സെക്കന്റ് ഹാഫും മാത്രമല്ല ചിത്രത്തില്‍ ഉള്ളത്, അധ്യാപകര്‍ വിദ്യാര്‍ത്ഥികളിലുണ്ടാക്കുന്ന മാനസിക പീഡനം, വിദ്യാര്‍ത്ഥികള്‍ മയക്കുമരുന്നിലേക്കെത്തിപ്പെടാനുള്ള കാരണങ്ങള്‍, സിബ്ലിങ് ലൗ തുടങ്ങിയവയൊക്കെ ചിത്രം വിശദമായി തന്നെ പറഞ്ഞ് പോകുന്നുണ്ട്.

ഹ്യൂമറും ഇമോഷനും എല്ലാം ചേര്‍ന്ന മികച്ചൊരു എന്റെര്‍റ്റൈനെര്‍ തന്നെയാണ് വാഴ 2 എന്നാണ് പ്രേക്ഷക പ്രതികരണങ്ങള്‍. ആദ്യ ഭാഗമായ ബയോപിക്ക് ഓഫ് എ ബില്യന്‍ ബോയ്സ് നല്‍കിയ എല്ലാ ഹൈപ്പും പവറും നിലനിര്‍ത്താന്‍ കഴിയുന്നുണ്ട് വാഴ 2 വിനും. വാഴയേയും വാഴ 2നേയും ചേര്‍ത്തു നിര്‍ത്തുന്നതില്‍ തിരക്കഥയുടെ ബ്രില്ല്യന്‍സ് എടുത്തു പറയേണ്ടതുണ്ട്. വാഴയിലെ ഒരു സൂചന പോലും നല്‍കാതെ അതിലെ കഥാപാത്രങ്ങളുടെ ഇപ്പോഴത്തെ അവസ്ഥ കോട്ടയം നസീറിനേയും അസീസ് നെടുമങ്ങാടിനേയും പ്രത്യേക സ്ഥലങ്ങളില്‍ പ്രത്യേക ഷോട്ടുകളിലൂടെ അവതരിപ്പിച്ച് വാഴ 2 വ്യക്തമാക്കുന്നു. നിറഞ്ഞ കൈയ്യടികളോടെയാണ് സിനിമ കണ്ട പ്രേക്ഷകര്‍ തീയേറ്റര്‍ വിട്ട് പോകുന്നതെന്നത് ഏറെ ശ്രദ്ധേയകരമാണ്. ഹിറ്റ് സംവിധായകന്‍ വിപിന്‍ ദാസ് ആണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയത്. സൗഹൃദത്തിന്റെ തീവ്ര വികാരങ്ങളും നൊസ്റ്റാള്‍ജിയയും അടങ്ങുന്ന വിധത്തില്‍ മനോഹരമായാണ് തിരക്കഥ കൈകാര്യം ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെ സാങ്കേതിക വശങ്ങളും മികച്ച നില്‍ക്കുന്നുണ്ട്. ഓരോ നിമിഷവും പ്രേക്ഷകരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നതില്‍ സംവിധായകന്‍ സവിനും തിരക്കഥകൃത്ത് വിപിന്‍ ദാസും വിജയിച്ചിട്ടുണ്ട്.

WBTS പ്രൊഡക്ഷന്‍സ്, ഇമാജിന്‍ സിനിമാസ്, സിഗ്‌നേച്ചര്‍ സ്റ്റുഡിയോസ്, ഐക്കണ്‍ സ്റ്റുഡിയോസ്, ഷൈന്‍ സ്‌ക്രീന്‍സ് എന്നീ ബാനറുകളിലായി വിപിന്‍ ദാസ്, ഹാരിസ് ദേശം, സാഹു ഗാരപാട്ടി, പി.ബി. അനീഷ്, ആദര്‍ശ് നാരായണ്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. മലയാളി മങ്കിസ്, രജത് പ്രകാശ് (ഹാറ്റ്‌സ്മിത്ത് ), പാര്‍വതീഷ് പ്രദീപ്, റമീസ് ആര്‍സി, മുത്തു, ആര്‍ക്കഡോ, ജസിര്‍ മുഹമ്മദ്, അശ്വിന്‍ ആര്യന്‍ & ഇലക്ട്രോണിക് കില്ലി എന്നിവരാണ് സംഗീതം ചെയ്യുന്നത്. അതോടൊപ്പം അങ്കിത് മേനോനാണ് മ്യൂസിക് സൂപ്പര്‍വിഷന്‍ കൈകാര്യം ചെയ്തിരിക്കുന്നത്. ഛായാഗ്രഹണം- അഖില്‍ ലൈലാസുരന്‍, എഡിറ്റര്‍ – കണ്ണന്‍ മോഹന്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ – കനിഷ്‌ക ഗോപി ഷെട്ടി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – റിന്നി ദിവാകര്‍, കല – ബാബു പിള്ള, മേക്കപ്പ് – സുധി സുരേന്ദ്രന്‍, കോസ്റ്റ്യൂംസ് – അശ്വതി ജയകുമാര്‍, സ്റ്റില്‍സ് – ബിജിത്ത് ധര്‍മ്മടം, പരസ്യകല – യെല്ലോ ടൂത്ത്സ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ – രജിവന്‍ അബ്ദുള്‍ ബഷീര്‍, സൗണ്ട് ഡിസൈനര്‍ – അരുണ്‍ എസ്. മണി, ആക്ഷന്‍ – കലൈ കിംഗ്‌സണ്‍, വിക്കി നന്ദഗോപാല്‍, ഡിഐ – ജോയ്‌നര്‍ തോമസ്, ടൈറ്റില്‍ ഡിസൈന്‍ – സര്‍ക്കാസനം, സൗണ്ട് ഡിസൈന്‍ – വിഷ്ണു സുജാതന്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് – അനീഷ് നന്തിപുലം, പ്രൊമോഷന്‍ കണ്‍സള്‍ട്ടന്റ് – വിപിന്‍ കുമാര്‍, പി.ആര്‍.ഒ – എസ്. ദിനേശ്, ഡിസ്ട്രിബൂഷന്‍- ഐക്കണ്‍ സിനിമാസ്.

Share news
error: Content is protected !!
Scroll to Top