തിരൂരങ്ങാടി സ്വദേശി ചമ്രവട്ടം പുഴയില്‍ മുങ്ങിമരിച്ചു

ചമ്രവട്ടം : കക്ക വാരുന്നതിനിടെ ഒഴുക്കില്‍പ്പെട്ട് തിരൂരങ്ങാടി സ്വദേശി മരിച്ചു. പതിനാറുങ്ങല്‍ വടക്കേ മമ്പുറം പളളിക്ക് സമീപം പാലത്ത് (പറങ്ങോടത്ത്) കുഞ്ഞീതു മകന്‍ അബ്ദുള്ള (48) ആണ് മരിച്ചത് .

ചമ്രവട്ടം നെരിപ്പറമ്പ് പാലത്തിന് സമീപമുള്ള പമ്പ് ഹൗസിനടുത്ത് വെള്ളിയാഴ്ചയായിരുന്നു അപകടം. പുഴയില്‍ കക്ക വാരുന്നതിനായി ഇറങ്ങിയതായിരുന്നു അബ്ദുള്ള. ഒഴുക്കില്‍പ്പെട്ട ഇദ്ദേഹത്തെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.

നിലവില്‍ മൃതദേഹം തിരൂര്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

Share news
error: Content is protected !!
Scroll to Top