21 കുപ്പി വിദേശ മദ്യവുമായി യുവാവ് എക്‌സൈസ് പിടിയില്‍

തിരൂര്‍: ഡ്രൈ ഡേയില്‍ വില്പനയ്ക്കായി വീട്ടില്‍ മദ്യം സൂക്ഷിച്ച യുവാവിനെ എക്‌സൈസ് പിടികൂടി . തിരൂര്‍ പൊന്മുണ്ടം ആതൃശേരി സ്വദേശി താഴത്തെ പുരക്കല്‍ വീട്ടില്‍ സജീവന്‍. ടി. പി (42) എന്നയാളെയാണ് തിരൂര്‍ എക്‌സൈസ് ഇന്‍സ്പക്ടര്‍ കെ. അനുശ്രീ യുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

ഇയാള്‍ വാടകയ്ക്ക് താമസിക്കുന്ന കരിങ്കപ്പാറയിലെ വീട്ടിലായിരുന്നു മദ്യം ശേഖരിച്ചുവച്ചിരുന്നത്. നേരത്തെയും ഇയാള്‍ക്കെതിരെ മദ്യ വില്പനയ്ക്ക് കേസുണ്ട്. രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് മദ്യം പിടികൂടിയത് .

റെയിഡില്‍ ഇന്‍സ്‌പെക്ടര്‍ പുറമേ അസിസ്റ്റന്റ് എക്‌സൈസ് വി.കെ സൂരജ് , അസി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ (ഗ്രേഡ്) മുഹമ്മദാലി എം പി, പ്രിവന്റീവ് ഓഫീസര്‍ (ഗ്രേഡ്) എം കെ ഷിജിത്ത്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ കണ്ണന്‍ എവി, സുധീഷ് കെ.കെ, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ സജിത സിപി എന്നിവരും പങ്കെടുത്തു.

Share news
error: Content is protected !!
Scroll to Top