
വയറുനിറെ ഭക്ഷണം കഴിച്ചുകഴിഞ്ഞാലുണ്ടാകുന്ന അസ്വസ്ഥകള്‍ ഇല്ലാതാക്കാനും ദഹനം സുഗമമാക്കാനും ഏറെ ഉത്തമ മായിട്ടുള്ള ഒരു പാനീയമാണ് പാല്‍ക്കാവ.
ആവശ്യമായ ചേരുവകള്‍
ഗ്രാമ്പൂ- 4 എണ്ണം
ചുക്ക്-ഒരുകഷ്ണം
കുരുമുളക് പൊടി-1/2 ടീസ്പൂണ്‍
കറുവാപ്പട്ട-3 ചെറിയ കഷ്ണം
പാല്‍ -2 കപ്പ്
കാപ്പിപ്പൊടി-1 1/2 ടേബിള്‍ സ്പൂണ്‍
കണ്ടന്‍സ്ഡ് മില്‍ക്ക് -4 ടേബള്‍ സ്പൂണ്‍
പഞ്ചസാര-2 ടേബിള്‍ സ്പൂണ്‍
പാല്‍പ്പൊടി -2 ടേബിള്‍ സ്പൂണ്‍
തയ്യാറാക്കുന്നവിധം
ആദ്യം രണ്ട് കപ്പ് പാലിലേയ്ക്ക് രണ്ട് ടേബിള്‍സ്പൂണ്‍ പാല്‍പ്പൊടി ചേര്‍ത്ത് തിളപ്പിക്കാം.
ഒന്നരകപ്പ് വെള്ളത്തിലേയ്ക്ക് അഞ്ച് ഏലയ്ക്ക്, ചെറിയ കഷ്ണം ചുക്ക്, മൂന്ന് കറുവാപ്പട്ട,
അഞ്ച് ഗ്രാമ്പൂ എന്നിവ ചേര്‍ത്ത് തിളപ്പിക്കാം.
വെള്ളം നന്നായി തിളപ്പിച്ച് അര കപ്പായി വറ്റിച്ചെടുക്കാം.
ഇതിലേക്ക് അര ടീസ്പൂണ്‍ കുരുമുളകുപൊടിയും രണ്ട് ടേബിള്‍സ്പൂണ്‍ പഞ്ചസാരയും തിളപ്പിച്ചുവെച്ച പാലും ചേര്‍ത്ത് തിളപ്പിക്കാം.
ഒന്നര ടേബിള്‍സ്പൂണ്‍ കാപ്പിപ്പൊടി കൂടി ചേര്‍ക്കാം. അവസാനം നാല് ടേബിള്‍സ്പൂണ്‍ കണ്ടന്‍സ്ട് മില്‍ക്ക് കൂടി ചേര്‍ത്തു തിളപ്പിച്ചെടുക്കാം. ശേഷം നല്ല ചൂടോടെ ഒരുകപ്പിലേക്ക് ഒഴിച്ച് കുടിച്ചു നോക്കൂ.




