കോഴിക്കോട് വന്‍ ലഹരിവേട്ട;അരക്കിലോ എംഡിഎംഎയുമായി യുവാവ് പിടിയില്‍

കോഴിക്കോട്: കോഴിക്കോട് മുക്കത്ത് വന്‍ ലഹരിവേട്ട. 500 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിലായി. നീലേശ്വരം പുല്ലമ്പാട് സ്വദേശി മുഹമ്മദ് ഹനീഫയാണ് പിടിയിലായത്. ഇയാളെ ചോദ്യം ചെയ്തതില്‍ പ്രകാരം വീട്ടില്‍ വീണ്ടും നടത്തിയ പരിശോധനയില്‍ ഇവിടെ സൂക്ഷിച്ചിരുന്ന രണ്ട് കിലോയിലേറെ വരുന്ന എംഡിഎംഎയും പിടികൂടി.എടുത്ത മുക്കം മണാശേരിയില്‍ ഇയാള്‍ വാടകയ്ക്ക് താമസിക്കുന്ന വീട്ടില്‍ നിന്നാണ് ലക്ഷങ്ങള്‍ വിലവരുന്ന എംഡിഎംഎ പിടികൂടിയത്.

ഇന്ന് രാവിലെയാണ് ഡാന്‍സാഫ് സംഘം ഹനീഫയെ 500 ഗ്രാം എംഡിഎംഎയുമായി പിടികൂടിയത്. തുടര്‍ന്ന് നടന്ന ചോദ്യം ചെയ്യലിലാണ് ഇയാള്‍ വീട്ടില്‍ 2.3 കി.ഗ്രാം എംഡിഎംഎ സൂക്ഷിച്ച വിവരം പറയുന്നത്. തുടര്‍ന്ന് പോലീസ് അവിടെ എത്തി പിടിച്ചെടുക്കുകയായിരുന്നു.

കേരളത്തിലെ മൊത്ത വിതരണക്കാരില്‍ പ്രധാനിയായിരുന്ന ഹനീഫയെ ഡാന്‍സാഫ് സംഘം നിരീക്ഷിച്ച് വരികയായിരുന്നു. തുടര്‍ന്ന് തന്ത്രപരമായി ഇയാളെ പിടികൂടുകയായിരുന്നു.

Share news
error: Content is protected !!
Scroll to Top