അരിയില്‍ കയറികൂടിയ ചെള്ളിനെ തുരത്താന്‍ അടുക്കളയില്‍തന്നെ പരിഹാരമുണ്ട്..എന്തൊക്കെയാണെന്ന് അറിയേണ്ടേ..

അരിയിലുള്ള ചെള്ള് (Rice Weevil) വരുന്നത് ഒഴിവാക്കാനായ് വീട്ടില്‍ തന്നെ ചെയ്യാവുന്ന ലളിതമായ ചില വഴികള്‍ താഴെ പറയുന്നവയാണ്:

ചെള്ളുകളെ കളയാന്‍ ചില എളുപ്പവഴികള്‍

വേപ്പില: അരി സൂക്ഷിക്കുന്ന പാത്രത്തില്‍ അല്പം ഉണങ്ങിയ വേപ്പിലകള്‍ ഇട്ടു വെക്കുന്നത് ചെള്ളുകളെ അകറ്റാന്‍ സഹായിക്കും.

ഉണക്ക മുളക്: നാലോ അഞ്ചോ ഉണക്ക മുളക് അരി പാത്രത്തിന്റെ പല ഭാഗങ്ങളിലായി വെക്കുക. മുളകിന്റെ രൂക്ഷത ചെള്ളുകളെ അകറ്റി നിര്‍ത്തും.

ഗ്രാമ്പൂ: ഗ്രാമ്പൂവിന്റെ മണം ചെള്ളുകളെ തുരത്താന്‍ വളരെ ഫലപ്രദമാണ്. ഒരുപിടി ഗ്രാമ്പൂ അരിയില്‍ ഇട്ടു വെക്കാം.

കറിവേപ്പില: ഉണങ്ങിയ കറിവേപ്പില അരിയില്‍ ഇട്ടു വെക്കുന്നതും ചെണ്ടുകള്‍ വരുന്നത് തടയാന്‍ സഹായിക്കും.

ചെള്ളുകള്‍ വരാതെ സൂക്ഷിക്കാന്‍
പാത്രം വൃത്തിയാക്കുക: അരി ഇട്ടു വെക്കുന്ന പാത്രം ഈര്‍പ്പമില്ലാതെ എപ്പോഴും ഉണങ്ങിയതാണെന്ന് ഉറപ്പുവരുത്തുക.

വായു കടക്കാത്ത പാത്രങ്ങള്‍: പ്ലാസ്റ്റിക് കവറുകളിലോ ചാക്കുകളിലോ സൂക്ഷിക്കുന്നതിനേക്കാള്‍ വായു കടക്കാത്ത (Airtight) സ്റ്റീല്‍ പാത്രങ്ങളിലോ പ്ലാസ്റ്റിക് ഭരണികളിലോ സൂക്ഷിക്കുന്നതാണ് ഉചിതം.

ഈര്‍പ്പം ഒഴിവാക്കുക: നനഞ്ഞ കൈകൊണ്ടോ തവി കൊണ്ടോ അരി എടുക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.

Share news
error: Content is protected !!
Scroll to Top