
പെരുമണ്ണ: കാലമെത്ര കടന്നുപോയാലും അറിവ് പകര്‍ന്നുനല്‍കിയ ഗുരുനാഥന്‍മാരോടുള്ള സ്‌നേഹം കുറയുന്നില്ലെന്ന് തെളിയിച്ച് പൂര്‍വ്വ വിദ്യാര്‍ത്ഥിയുടെ സ്‌നേഹസമര്‍പ്പണം. എ.എം.എല്‍.പി സ്‌കൂള്‍ പെരുമണ്ണയിലെ 2007-15 കാലഘട്ടത്തിലെ വിദ്യാര്‍ത്ഥിയും സിഗ്‌നേച്ചര്‍ ഭിന്നശേഷി ശാക്തീകരണ വേദി (Signature Disability Empowerment Forum) സെക്രട്ടറിയുമായ അക്ഷയ് എം. ആണ് തന്റെ പ്രിയ അധ്യാപകരുടെ വിരമിക്കല്‍ ചടങ്ങില്‍ ഉപഹാരവുമായെത്തി സ്‌നേഹ സാന്നിധ്യമായത്.
35 വര്‍ഷത്തെ സ്തുത്യര്‍ഹമായ സേവനത്തിന് ശേഷം വിദ്യാലയത്തിന്റെ പടികള്‍ ഇറങ്ങുന്ന ഉഷാകുമാരി ടീച്ചര്‍, ജയശ്രീ ടീച്ചര്‍ എന്നിവര്‍ക്കാണ് സിഗ്‌നേച്ചര്‍ ഭിന്നശേഷി ശാക്തീകരണ വേദിയുടെ സ്‌നേഹോപഹാരം സെക്രട്ടറി അക്ഷയ് എം. നേരിട്ടെത്തി കൈമാറിയത്. വര്‍ഷങ്ങള്‍ക്ക് ശേഷം തങ്ങളുടെ വിദ്യാലയത്തിലെത്തിയ അക്ഷയിയെ അധ്യാപകര്‍ ഏറെ സിനേഹവായ്‌പ്പോടെയാണ് സ്വീകരിച്ചത്.
സ്‌കൂള്‍ പി.ടി.എയും മാനേജ്മെന്റും ചേര്‍ന്ന് സംഘടിപ്പിച്ച യാത്രയയപ്പ് പരിപാടിയില്‍ പി.ടി.എ പ്രസിഡന്റ് മുസ്തഫ പി. അധ്യക്ഷത വഹിച്ചു. കല്‍പകഞ്ചേരി സി.ഐ രാജേഷ് സി.കെ. പരിപാടിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. മനോജ് കെ.സി. സ്വാഗതം ആശംസിച്ച ചടങ്ങില്‍ സ്‌കൂള്‍ മാനേജര്‍ ഹുസൈന്‍ ഹാജി മുഖ്യാതിഥിയായിരുന്നു.
എന്‍. ബാവ, സി.കെ.എ റസാഖ്, സി. ചെറിയാപ്പു ഹാജി, ഇബ്രാഹിംകുട്ടി, പത്മനാഭന്‍ മുട്ടേക്കാട്ട്, ഷാജു കാട്ടകത്ത് എന്നിവര്‍ ചടങ്ങില്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. കൂടാതെ പി.ടി.എ വൈസ് പ്രസിഡന്റ് മുഹമ്മദലി, പ്രധാന അധ്യാപകരായ ഷാഹുല്‍ ഹമീദ്, അബ്ദുള്‍ കരീം, മുജീബ് എന്നിവരും ജയശ്രീ പി.വി, ഖദീജ സി. തുടങ്ങിയവരും സംസാരിച്ചു.
സ്റ്റാഫ് സെക്രട്ടറി കുമാരന്‍ ടി. നന്ദി പറഞ്ഞു.
മലബാറി ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




