പ്രാദേശികം

വയനാട് തുരങ്കപാത നിർമാണം: അനുമതി തടയണമെന്ന അപ്പീൽ സുപ്രിംകോടതി തള്ളി

ന്യൂഡല്‍ഹി : വയനാട് തുരങ്കപാത നിര്‍മാണത്തിന് കേന്ദ്രപരിസ്ഥിതി മന്ത്രാലയം നല്‍കിയ അനുമതിയെ ചോദ്യം ചെയ്തുകൊണ്ട് സമര്‍പ്പിച്ച ഹര്‍ജി സുപ്രിംകോടതി തള്ളി. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. അനുമതി നല്‍കിയതില്‍ ചട്ടലംഘനമില്ലെന്നാണ് കോടതിയുടെ നിരീക്ഷണം. ഹൈക്കോടതി വിധിയില്‍ ഇടപെടാന്‍ സുപ്രിംകോടതി വിസമ്മതിക്കുകയും ചെയ്തു. വയനാട് തുരങ്കപാത നിര്‍മ്മാണത്തിനെതിരെ വയനാട് പ്രകൃതി സംരക്ഷണ സമിതിയാണ് സുപ്രിംകോടതിയില്‍ അപ്പീല്‍ നല്‍കിയത്. തുരങ്ക പാത നിര്‍മ്മാണം നിര്‍ത്തിവയ്ക്കണമെന്നും അടിയന്തരമായി നിര്‍മ്മാണം സ്റ്റേ ചെയ്യണം എന്നും ആവശ്യപ്പെട്ടായിരുന്നു അപ്പീല്‍. പദ്ധതിയുടെ

നിയമസഭാ തെരഞ്ഞെടുപ്പ്: മലപ്പുറം ജില്ലയില്‍ ഏഴ് ഓക്സിലറി പോളിംഗ് ബൂത്തുകള്‍, ഭിന്നശേഷി സൗഹൃദ ബൂത്തുകള്‍ സൗന്ദര്യവല്‍ക്കരിക്കും

മലപ്പുറം : നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാരുടെ തിരക്ക് നിയന്ത്രിക്കുന്നതിനും വോട്ടിംഗ് സുഗമമാക്കുന്നതിനുമായി മലപ്പുറം ജില്ലയില്‍ ഏഴ് ഓക്സിലറി പോളിംഗ് ബൂത്തുകള്‍ കൂടി സജ്ജീകരിച്ചു. ഒരു പോളിംഗ് സ്റ്റേഷനില്‍ 1350 ല്‍ കൂടുതല്‍ വോട്ടര്‍മാരുള്ള സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രത്യേക അനുമതിയോടെ അധിക ബൂത്തുകള്‍ ക്രമീകരിച്ചിരിക്കുന്നത്. മലപ്പുറം മണ്ഡലത്തില്‍ നാലും തിരൂരങ്ങാടിയില്‍ രണ്ടും കോട്ടക്കല്‍ മണ്ഡലത്തില്‍ ഒന്നും ഓക്സിലറി പോളിംഗ് ബൂത്തുകളാണ് ക്രമീകരിച്ചിരിക്കുന്നത്. മലപ്പുറം നിയോജക മണ്ഡലത്തില്‍ ബൂത്ത് നമ്പര്‍ 34 കൂവത്തുല്‍ ഇസ്ലാം മദ്രസ, ഷാപ്പിന്‍കുന്ന് (സൗത്ത്),

വോട്ടെടുപ്പിന് 48 മണിക്കൂര്‍ മുന്‍പ് പുറത്തുനിന്നുള്ള രാഷ്ട്രീയ പ്രവര്‍ത്തകര്‍ മണ്ഡലം വിടണം

മലപ്പുറം:നിയമസഭാ തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം അവസാനിക്കുന്നതോടെ മണ്ഡലത്തിന് പുറത്തുനിന്നുള്ള രാഷ്ട്രീയ പ്രവര്‍ത്തകരും ഭാരവാഹികളും നിര്‍ബന്ധമായും മണ്ഡലം വിട്ടുപോകണമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ നിര്‍ദ്ദേശം നല്‍കി. സ്വതന്ത്രവും നീതിപൂര്‍വ്വകവുമായ വോട്ടെടുപ്പ് ഉറപ്പാക്കുന്നതിനും പുറത്തുനിന്നുള്ളവരുടെ സാന്നിധ്യം തിരഞ്ഞെടുപ്പ് അന്തരീക്ഷത്തെ ബാധിക്കാതിരിക്കാനും സ്വതന്ത്രമായ വോട്ടെടുപ്പ് ഉറപ്പാക്കാനുമായി തെരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റച്ചട്ടം അനുസരിച്ചാണ് ഈ നടപടി.

വള്ളിക്കുന്നില്‍ നിന്നും മൂന്നര പവന്‍ സ്വര്‍ണം മോഷ്ടിച്ച പ്രതി പടിയില്‍

വള്ളിക്കുന്ന്: വീടിന്റ വാതില്‍ തകര്‍ത്ത് മൂന്നര പവന്‍ സ്വര്‍ണം മോഷ്ടിച്ച പ്രതി പടിയില്‍. ആനങ്ങാടി ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന ചുടലപ്പറമ്പ് ഉള്ളണം സ്വദേശി പട്ടകത്ത് മുഹമ്മദ് അഫ്‌സല്‍(30) ആണ് പിടിയിലായത്. കഴിഞ്ഞ 24 ാം തിയതിയാണ് അരിയല്ലൂര്‍ കളത്തില്‍ പീടികയ്ക്ക് സമീപം പുഴക്കലകത്ത് മുഹമ്മദ്(ബാവ)യുടെ വീട്ടില്‍ നിന്നുമാണ് ബാഗില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണം മോഷ്ടിച്ചത്. പരപ്പനങ്ങാടി പോലീസ് ഇന്‍സ്‌പെക്ടറായ സ്റ്റെപ്‌റ്റോ ജോണിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.

error: Content is protected !!
Scroll to Top