നിയമസഭാ തെരഞ്ഞെടുപ്പ്: മലപ്പുറം ജില്ലയില്‍ ഏഴ് ഓക്സിലറി പോളിംഗ് ബൂത്തുകള്‍, ഭിന്നശേഷി സൗഹൃദ ബൂത്തുകള്‍ സൗന്ദര്യവല്‍ക്കരിക്കും

മലപ്പുറം : നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാരുടെ തിരക്ക് നിയന്ത്രിക്കുന്നതിനും വോട്ടിംഗ് സുഗമമാക്കുന്നതിനുമായി മലപ്പുറം ജില്ലയില്‍ ഏഴ് ഓക്സിലറി പോളിംഗ് ബൂത്തുകള്‍ കൂടി സജ്ജീകരിച്ചു. ഒരു പോളിംഗ് സ്റ്റേഷനില്‍ 1350 ല്‍ കൂടുതല്‍ വോട്ടര്‍മാരുള്ള സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രത്യേക അനുമതിയോടെ അധിക ബൂത്തുകള്‍ ക്രമീകരിച്ചിരിക്കുന്നത്. മലപ്പുറം മണ്ഡലത്തില്‍ നാലും തിരൂരങ്ങാടിയില്‍ രണ്ടും കോട്ടക്കല്‍ മണ്ഡലത്തില്‍ ഒന്നും ഓക്സിലറി പോളിംഗ് ബൂത്തുകളാണ് ക്രമീകരിച്ചിരിക്കുന്നത്.

മലപ്പുറം നിയോജക മണ്ഡലത്തില്‍ ബൂത്ത് നമ്പര്‍ 34 കൂവത്തുല്‍ ഇസ്ലാം മദ്രസ, ഷാപ്പിന്‍കുന്ന് (സൗത്ത്), കൂവത്തുല്‍ ഇസ്ലാം മദ്രസ (ഈസ്റ്റ്) (ബൂത്ത് നമ്പര്‍ -35), ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പൂക്കോട്ടൂര്‍, അറവങ്കര(ബൂത്ത് നമ്പര്‍- -72), ഡല്‍ഹി മോഡല്‍ ഇംഗ്ലീഷ് സ്‌കൂള്‍ (പി.എസ്.എം) നോര്‍ത്ത് സൈഡ് (ബൂത്ത് നമ്പര്‍-93), തിരൂരങ്ങാടി മണ്ഡലത്തിലെ  ഗവ. എം.എല്‍.പി സ്‌കൂള്‍ തിരൂരങ്ങാടി, താഴെചിന, ന്യൂ ബില്‍ഡിംഗ് നോര്‍ത്ത് സൈഡ്, (ബൂത്ത് നമ്പര്‍-86),  മന്‍ബ ഉല്‍ ഉലൂം മദ്രസ, (ബൂത്ത് നമ്പര്‍-112), ചെറുമുക്ക് വെസ്റ്റ്, കോട്ടക്കല്‍ മണ്ഡലത്തിലെ എയ്ഡഡ് ലോവര്‍ പ്രൈമറി സ്‌കൂള്‍, കാടാമ്പുഴ (ബൂത്ത് നമ്പര്‍-102) എന്നിവയാണ് പുതുതായി അനുവദിക്കപ്പെട്ട ഓക്‌സിലറി ബൂത്തുകള്‍

നിയമസഭ തെരഞ്ഞെടുപ്പിനായുള്ള ജില്ലയിലെ ഭിന്നശേഷി സൗഹൃദ ബൂത്തുകളെ സൗന്ദര്യവത്ക്കരിക്കും. സൗന്ദര്യവത്ക്കരണത്തിന്റെ ഭാഗമായി സീനിയര്‍ ചേംബര്‍ ഇന്റര്‍നാഷണല്‍ പ്രതിനിധികള്‍ ജില്ലാ കളക്ടര്‍ ഡോ. വിനയ് ഗോയലിന് പൂച്ചെടി കൈമാറി. ജില്ലയില്‍  മലപ്പുറം, മഞ്ചേരി, വണ്ടൂര്‍, നിയോജക മണ്ഡലങ്ങളിലെ തിരഞ്ഞെടുത്ത ഭിന്നശേഷി സൗഹൃദ ബൂത്തുകളെ സൗന്ദര്യവത്ക്കരിക്കും. ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ ജയശ്രീ എസ്.വാര്യര്‍, ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ സമീര്‍ മച്ചിങ്ങല്‍, ഡെപ്യൂട്ടി ഡി.എം.ഒ എ ഷിബുലാല്‍, കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ബി. സുരേഷ് കുമാര്‍, സീനിയര്‍ ചേംബര്‍ ഇന്റര്‍നാഷണല്‍ മലപ്പുറം റീജിയണ്‍ പ്രസിഡന്റ് അനില്‍ പത്മനാഭ, ട്രഷറര്‍ നൗഷാദ് മാമ്പ്ര, കമ്മിറ്റി അംഗങ്ങളായ എം.സി. സതീഷ്, ലീന ബാബു, ഷൈല ബീഗം എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Share news
error: Content is protected !!
Scroll to Top