വള്ളിക്കുന്നില്‍ നിന്നും മൂന്നര പവന്‍ സ്വര്‍ണം മോഷ്ടിച്ച പ്രതി പടിയില്‍

വള്ളിക്കുന്ന്: വീടിന്റ വാതില്‍ തകര്‍ത്ത് മൂന്നര പവന്‍ സ്വര്‍ണം മോഷ്ടിച്ച പ്രതി പടിയില്‍. ആനങ്ങാടി ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന ചുടലപ്പറമ്പ് ഉള്ളണം സ്വദേശി പട്ടകത്ത് മുഹമ്മദ് അഫ്‌സല്‍(30) ആണ് പിടിയിലായത്.

കഴിഞ്ഞ 24 ാം തിയതിയാണ് അരിയല്ലൂര്‍ കളത്തില്‍ പീടികയ്ക്ക് സമീപം പുഴക്കലകത്ത് മുഹമ്മദ്(ബാവ)യുടെ വീട്ടില്‍ നിന്നുമാണ് ബാഗില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണം മോഷ്ടിച്ചത്.

പരപ്പനങ്ങാടി പോലീസ് ഇന്‍സ്‌പെക്ടറായ സ്റ്റെപ്‌റ്റോ ജോണിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top