അശ്വൽ ഷാനിദിന് യാത്രയയപ്പ് നൽകി

വള്ളിക്കുന്ന് : 2025 ലെ ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ഗെയിംസിൽ വോളിബോളിൽ കോഴിക്കോട് സർവ്വകലാശാലയുടെ സ്വർണ്ണമെഡൽ നേട്ടത്തിൽ പങ്കാളിയാവുകയും ചാമ്പ്യൻഷിപ്പിലെ ബെസ്റ്റ് അറ്റാക്കർക്കുള്ള സ്വർണ്ണമെഡൽ നേടുകയും ചെയ്ത അപ്പോളോ വള്ളിക്കുന്നിൻ്റെ അശ്വൽ ഷാനിദിന് സ്പോർട്ട്സ് ക്വാട്ടയിൽ (വോളിബോൾ) ഇന്ത്യൻ ആർമിയിൽ ഹവിൽദാറായി നിയമനം ലഭിച്ചതിൽ വള്ളിക്കുന്നിലെ വോളിബോൾ കൂട്ടായ്മ അനുമോദിയ്ക്കുകയും യാത്രയയപ്പ് നൽകുകയും ചെയ്തു.

വള്ളിക്കുന്നിൽ നടന്ന ചടങ്ങിൽ കേരള സ്റ്റേറ്റ് വോളിബോൾ അസോസിയേഷൻ പ്രസിഡണ്ട് ബിനോയ് ജോസഫ് അശ്വൽ ഷാനിദിനെ പൊന്നാട അണിയിച്ചു. ചടങ്ങിൽ സംസ്ഥാന വോളിബോൾ അസോസിയേഷൻ ജോയൻ്റ് സെക്രട്ടറി ബാബു പാലാട്ട് അദ്ധ്യക്ഷനായിരുന്നു. വോളിബോൾ കോച്ച് മുരളീധരൻ പാലാട്ട് , അസോസിയേഷൻ ജില്ല പ്രസിഡണ്ട് എം.പ്രേംകുമാർ, സംസ്ഥാന റഫറി എം.വിനോദ്, അശ്വൽ ഷാനിദിൻ്റെ പിതാവ് കെ. അഷ്റഫ്, എം. അരവിന്ദാക്ഷൻ, പ്രമോദ് പുളിയശ്ശേരി, എം.ഗിരീഷ്, കെ. ഗോപാലകൃഷ്ണൻ ടി.വിനോദ് പി. കുട്ടൻ എം. കോമള രാജൻ എന്നിവർ സംസാരിച്ചു.

Share news
error: Content is protected !!
Scroll to Top