പാട്ടുകള്‍ക്ക് ദൃശ്യവല്‍ക്കരണം ആവശ്യം:മന്ത്രി തോമസ് ഐസക്
കൊണ്ടോട്ടി: കേട്ടുകൊണ്ടിരിക്കുന്ന പാട്ടുകള്‍ക്ക് ദൃശ്യവല്‍ക്കരണം ആവശ്യമാണെന്നും മാപ്പിളപ്പാട്ടുകളുടെ ദൃശ്യാവിഷ്‌കാരത്തിന് വൈദ്യര്‍ അക്കാദമി നേതൃത്വം നല്‍കണമെന്നും ധനമന്ത്രി ഡോ.തോമസ് ഐസക്ക് ആവശ്യപ്പെട്ടു. കേള്‍ക്കുമ്പോള്‍ തന്നെ കേള്‍ക്കുന്നതിന്റെ ദൃശ്യങ്ങള്‍ കാണുന്നതിനും ആസ്വാദകര്‍ക്ക് താല്പര്യമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിള കലാ അക്കാദമിയിലെ മുപ്പതിനിയിരത്തോളം വരുന്ന മാപ്പിളപ്പാട്ട് ശേഖരമായ മ്യൂസിക്കല്‍ ആര്‍കൈവ്സിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. വൈദ്യര്‍ അക്കാദമിയിലെ വിവിധ ഗാലറികളിലും മ്യൂസിയത്തിലും വായനശാലയിലും ഓഫീസിലും ഉള്‍പ്പടെ സ്ഥാപിച്ചിരിക്കുന്ന മ്യൂസിക് ബോക്സുകളിലൂടെ പകല്‍ സമയങ്ങളില്‍ ആസ്വാദകര്‍ക്ക് പാട്ടുകള്‍ […]










