Section

malabari-logo-mobile

നവജീവന്‍ പ്രഥമ കവിതാ അവാര്‍ഡ് സൂര്യജക്ക്

HIGHLIGHTS : പരപ്പനങ്ങാടി: നവജീവന്‍ വായനശാലയുടെ പ്രഥമ യുവ എഴുത്തുകാര്‍ക്കുള്ള കവിതാ അവാര്‍ഡിന് സൂര്യജ എം അര്‍ഹയായി. സൂര്യജയുടെ ഇലയൊരുക്കം എന്ന കവിതയാണ് അവാര്‍ഡി...

പരപ്പനങ്ങാടി: നവജീവന്‍ വായനശാലയുടെ പ്രഥമ യുവ എഴുത്തുകാര്‍ക്കുള്ള കവിതാ അവാര്‍ഡിന് സൂര്യജ എം അര്‍ഹയായി. സൂര്യജയുടെ ഇലയൊരുക്കം എന്ന കവിതയാണ് അവാര്‍ഡിനര്‍ഹമായത്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലെ മലയാള – കേരള പഠന വിഭാഗം ഗവേഷകയാണ് സൂര്യജ.എം

മലപ്പുറം ജില്ലയിലെ കാക്കഞ്ചേരിയില്‍ താമസിക്കുന്ന സൂര്യജ ഡോ. എല്‍.തോമസ്‌കുട്ടിയുടെ കൂടെ നാടും സാഹിത്യവും എന്ന വിഷയത്തില്‍ ഗവേഷണം ചെയ്യുന്നു.ഗവ, ആര്‍ട്‌സ് കോളേജ്, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളില്‍ നിന്ന് ബിരുദവും ബിരുദാനന്തര ബിരുദവും.
അച്ഛന്‍: ഡോ.കെ.വി. മോഹനന്‍, അമ്മ: ഉഷ എന്‍.
കവിത, അഭിനയം, സഹസംവിധാനം എന്നീ രംഗങ്ങളില്‍ പ്രവര്‍ത്തിച്ചു വരുന്നു.

sameeksha-malabarinews

കവികളായ എം.എം.സചീന്ദ്രന്‍, സി.പി.വത്സന്‍,ശ്രീജിത്ത് അരിയല്ലൂര്‍എന്നിവരടങ്ങുന്ന വിധി നിര്‍ണ്ണയ കമ്മറ്റിയാണ് വിജയിയെ തിരഞ്ഞെടുത്തത്.

ജൂണ്‍ മാസത്തില്‍ പരപ്പനങ്ങാടിയില്‍ വെച്ച് നടക്കുന്ന പുരസ്‌ക്കാര ചടങ്ങില്‍
കവി ആലങ്കോട് ലീലാകൃഷ്ണന്‍ വിജയിക്കുള്ള പുരസ്‌ക്കാരം സമ്മാനിക്കും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!