സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം; 15-30 മിനിറ്റ് വരെ വൈദ്യുതി മുടങ്ങാം, എസ്എംഎസ് വഴി മുൻകൂട്ടി അറിയിക്കും

തിരുവനന്തപുരം: കനത്ത ചൂടിനെത്തുടര്‍ന്ന് ഉപഭോഗം വന്‍തോതില്‍ വര്‍ധിച്ചതോടെ സംസ്ഥാനത്ത് വൈദ്യുത നിയന്ത്രണം വരുന്നു.. 15 മിനിറ്റ് മുതല്‍ അര മണിക്കൂര്‍ വരെയാകും വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തുക. വൈദ്യുതമുടക്കം എസ്എംഎസ് ആയി ഉപഭോക്താക്കളെ അറിയിക്കും. അതാത് പ്രദേശത്തിന്റെ സാഹചര്യവും, വൈദ്യുത ഉപയോഗ തോതും പരിഗണിച്ചായിരിക്കും നിയന്ത്രണം ഏര്‍പ്പെടുത്തുക.പീക്ക് ലോഡ് മാനേജ്മെൻ്റ് എന്ന രീതിയിലാണ് വൈദ്യുതി നിയന്ത്രണം നടപ്പിലാക്കുക.

പീക്ക് മണിക്കൂറുകളിലെ വൈദ്യുതി ഉപയോഗം ക്രമീകരിച്ച് സഹകരിക്കണമെന്ന് കെഎസ്ഇബി അഭ്യര്‍ഥിച്ചു. വൈകീട്ട് ആറിനും രാത്രി 11 നും ഇടയില്‍ വൈദ്യുതി ഉപഭോഗം വളരെ ഉയര്‍ന്നിരിക്കുകയാണ്. ലോഡ് താങ്ങാന്‍ കഴിയാത്തത്ര തരത്തില്‍ ഉയരുമ്പോള്‍ സിസ്റ്റം തന്നെ തകരാറിലാകാന്‍ ഇടയാക്കുമെന്ന് കെഎസ്ഇബി പറയുന്നു.

പ്രഖ്യാപനമില്ലാതെ പലയിടങ്ങളിലും വൈദ്യുതി മുടങ്ങുന്നത് വലിയ തരത്തിലുള്ള പ്രതിഷേധങ്ങൾക്ക് വഴിവെച്ചിരുന്നു. ഇതിനിടെയാണ് വൈദ്യുതി നിയന്ത്രണം ഉണ്ടാകുമെന്ന് കെഎസ്ഇബി അറിയിച്ചിരിക്കുന്നത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top