ഗോവധത്തിന് യുഎപിഎ ചുമത്തില്ല;പൊതുസ്ഥലത്ത് ആര്‍എസ്എസ് ശാഖകള്‍ നിരോധിക്കും;കമല്‍നാഥ്

ദില്ലി: മധ്യപ്രദേശില്‍ ഗോവധത്തിനു ദേശീയ സുരക്ഷാനിയമപ്രകാരം ഇനി മുതല്‍ കേസെടുക്കില്ലെന്ന് മുഖ്യമന്ത്രി കമല്‍നാഥ്. പൊതു സ്ഥലങ്ങളിലെ ആര്‍ എസ് എസ് ശാഖകള്‍ അടച്ചു പൂട്ടുമെന്നും അദേഹം വ്യക്തമാക്കി. ഏഷ്യാനെറ്റ് നൂസിനോട് സംസാരിക്കവെയാണ് അദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.

മധ്യപ്രദേശില്‍ കോണ്‍ഗ്രസ് ഇരുപത്തിയൊമ്പതില്‍ 22 സീറ്റും നേടുമെന്നും കമല്‍നാഥ് അവകാശപ്പെട്ടു. ആര്‍ എസ് എസിനെ സര്‍ക്കാര്‍ ഇടങ്ങളില്‍ നിന്ന് വിലക്കി കേന്ദ്ര നിയമമുണ്ട്. അത് മധ്യപ്രദേശില്‍ പ്രാവര്‍ത്തികമാക്കുമെന്നും കമല്‍നാഥ് പറഞ്ഞു.

വിശ്വാസത്തെ രാഷ്ട്രീയ വത്കരിക്കുന്നത് ശരിയല്ലെന്നും എല്ലാവരും ഓരോ മതത്തില്‍ വിശ്വസിക്കുന്നവരാണെന്നും അദേഹം പറഞ്ഞു.

Related Articles