ദുല്‍ഖറിന്റെ ചിത്രത്തില്‍  മൂന്നു നായികമാര്‍

ദുല്‍ഖര്‍ സല്‍മാന്‍ ആദ്യമായി നിര്‍മ്മിക്കുന്ന ചിത്രത്തില്‍ മൂന്ന് നായികമാര്‍. ‘അശോകന്റെ ആദ്യരാത്രി’ യെന്ന ചിത്രത്തിലാണ് നിഖില്‍ വിമല്‍, അനു സിതാര, അനുപമ പരമേശ്വരന്‍ എന്നീ മൂന്ന് നായികമാര്‍ അണിനിരക്കുന്നത്.

നവാഗതനായ ഷംസു സൈബ സംവിധാനം ചെയ്യുന്ന ചിത്രീകരണം എറണാകുളം ജില്ലയില്‍ ആരംഭിച്ചു.
ജേക്കബ് ഗ്രിഗറിയാണ് ചിത്രത്തിലെ നായകന്‍. ജേക്കബ് ഗ്രിഗറി ജോമോന്റെ സുവിശേഷങ്ങളിലും, എബിസിഡിയിലും മുഴുനീളം ദുല്‍ഖറിനൊപ്പം അഭിനയിച്ചിട്ടുണ്ട്.

ചിത്രത്തിലെ മറ്റുതാരങ്ങളുടെ പേരുകള്‍ പുറത്തുവിട്ടിട്ടില്ല. ദുല്‍ഖര്‍ സല്‍മാന്‍ താന്‍ നിര്‍മ്മിക്കുന്ന ആദ്യചിത്രത്തില്‍ ഉണ്ടാകുമോ എന്ന ആരാധകരുടെ ചോദ്യത്തിനും ഇപ്പോള്‍ മറുപടി പറയാന്‍ ദുല്‍ഖര്‍ തയ്യാറായിട്ടില്ല. അത് സസ്‌പെന്‍സില്‍ നിക്കട്ടെയെന്നാണ് ദുല്‍ഖര്‍ പറയുന്നത്. നിര്‍മ്മാണ കമ്പനിയുടെ പേരും ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

photo courtesy: The Indian Express

Related Articles