Section

malabari-logo-mobile

ജപ്തിഭീഷണി അമ്മയും മകളും ആത്മഹത്യ ചെയ്തു : കനാറാ ബാങ്കിന് നേരെ വ്യാപകപ്രതിഷേധം

HIGHLIGHTS : തിരുവനന്തപുരം:  കിടപ്പാടം ജപ്തിചെയ്യുമെന്ന ബാങ്കിന്റെ ഭീഷണിയെ തുടര്‍ന്ന് അമ്മയും മകളും ആത്മഹത്യ ചെയ്തു. നെയ്യാറ്റിന്‍കര മാരായമുട്ടം സ്വദേശിനി ലേഖയു...

തിരുവനന്തപുരം:  കിടപ്പാടം ജപ്തിചെയ്യുമെന്ന ബാങ്കിന്റെ ഭീഷണിയെ തുടര്‍ന്ന് അമ്മയും മകളും ആത്മഹത്യ ചെയ്തു. നെയ്യാറ്റിന്‍കര മാരായമുട്ടം സ്വദേശിനി ലേഖയും മകള്‍ വൈഷ്ണവിയുമാണ് തീകൊളുത്തി ആത്മഹത്യ ചെയ്തത്. ചൊവ്വഴ്ച ഉച്ചയോടെയായിരുന്നു അമ്മയും മകളും തീകൊളുത്തിയത്. മകള്‍ വൈഷണവി സംഭവസ്ഥലത്തു വെച്ചുതന്നെ മരിച്ചു. മെഡിക്കല്‍ കോളേജില്‍ ചിക്തസയിലായിരുന്ന മാതാവ് ലേഖ വൈകുന്നേരം ഏഴുമണിയോടെ മരിക്കുകയായിരുന്നു.മൃതദേഹം ഇന്ന് പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

15 വര്‍ഷം മുന്‍പ് വീടുപണിക്കായി ഇവര്‍ അഞ്ചുലക്ഷം രൂപ കനറാബാങ്കില്‍ നിന്നും വായ്പ എടുത്തിരുന്നു. പലിശയല്ലാം ചേര്‍ത്ത് ആറു ലക്ഷം രൂപ തിരിച്ചടച്ചു. ഇനി നാലു ലക്ഷം രൂപ തിരിച്ചടക്കാനുണ്ടെന്ന് ബന്ധുക്കള്‍ പറയുന്നു. വസ്തു വിറ്റ് തിരിച്ചടക്കാമെന്ന് ബാങ്ക് അധികൃതരോട് പറഞ്ഞങ്ങെലും അതിന അനുമതി തന്നില്ലെന്ന് ലേഖയുടെ ഭര്‍ത്താവ് ചന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു.

sameeksha-malabarinews

വെള്ളിയാഴ്ച ബാങ്ക് അധികൃതര്‍ വീട്ടിലെത്തി ജപ്തി നടപടികള്‍ ഉണ്ടാകുമെന്ന് അറിയിച്ചിരുന്നു. ചൊവ്വാഴ്ച ഫോണ്‍ ചെയ്ത് ബുധനാഴ്ച രാത്രി ജപ്തിനടപടികള്‍ ഉണ്ടാകുമെന്ന് അറിയിപ്പുനല്‍കിയിരുന്നു. ഇതാണ് ഈ കുടുംബത്തെ മരണത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോര്‍ട്ട്.

വലിയ പ്രതിഷേധമാണ് ബാങ്കിന്റെ നടപടിക്കെതിരെ ഉയരുന്നത്. ബാങ്ക് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യണമെന്ന് ആവിശ്യപ്പെട്ട് ഇന്നലെ തന്നെ നാട്ടുകാരും രാഷ്ട്രീയപാര്‍ട്ടികളും രംഗത്തിറങ്ങിയിരുന്നു. അറസ്റ്റ് നടന്നാല്‍ മാത്രമെ മൃതദേഹം നാട്ടില്‍ സംസ്‌ക്കരിക്കുകയൊള്ള എന്നാണ് നാട്ടുകാരുടെ നിലപാട്.
രണ്ടുപേരെ ആത്മഹത്യയിലേക്ക് തള്ളിവിട്ട ബാങ്കിനെതിരെ കര്‍ശനനടപടിയുണ്ടാകുമെന്ന് റവന്യുമന്ത്രി ഇ. ചന്ദ്രശേഖരന്‍ പറഞ്ഞു.
പ്രളയ പാശ്ചാത്തലത്തില്‍ കടങ്ങള്‍ക്ക് ഒക്ടോബര്‍ വരെ മൊറോട്ടോറിയത്തിന് ബാങ്കുകള്‍ സമ്മതിച്ചതാണെന്നും സര്‍ക്കാരിന് നല്‍കിയ ഉറപ്പ് ലംഘിച്ച് ബാങ്ക് കടുത്ത നടപടികളെടുത്തോ എന്ന് അതീവ ഗൗരവതരമായ പ്രശനമാണെന്ന് ധനമന്ത്രി തോമസ് ഐസക്ക് പറഞ്ഞു. അത് വിശദമായി പരിശോദിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!