അധ്യാപകര്‍ പരീക്ഷ എഴുതിയ സംഭവത്തില്‍ വിദ്യാര്‍ത്ഥികള്‍ സേ പരീക്ഷ എഴുതണം;എതിര്‍പ്പുമായി രക്ഷിതാക്കള്‍

കോഴിക്കോട്: വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി അധ്യാപകര്‍ പരീക്ഷ എഴുതിയ സംഭവത്തില്‍ കുട്ടികള്‍ സേ പരീക്ഷ എഴുതണമെന്ന് പൊതുവിദ്യഭ്യാസ വകുപ്പ്. മൂന്ന് വിദ്യാര്‍ത്ഥികളുടെ ഫലമാണ് ഇതെ തുടര്‍ന്ന് തടഞ്ഞുവെക്കേണ്ടത്. അവരാണ് വീണ്ടും പരീക്ഷ എഴുതേണ്ടത്. ഇവരുടെ പരീക്ഷ ഫീസ് സര്‍ക്കാര്‍ അടയ്ക്കുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

അതെസമയം സര്‍ക്കാറിന്റെ തീരുമാനത്തിനെതിരെ പ്രതിഷേധവുമായി രക്ഷിതാക്കള്‍ രംഗത്തെത്തിയിരിക്കുകയാണ്. ഈ തീരുമാനം അംഗീകരിക്കാന്‍ കഴിയില്ലെന്ന നിലപാടിലാണ് രക്ഷിതാക്കള്‍.

സംഭവത്തില്‍ കോഴിക്കോട് മുക്കം നീലേശ്വരം ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളിലെ അധ്യാപകനും പരീക്ഷ നടത്തിപ്പില്‍ അഡീഷണല്‍ ഡെപ്യൂട്ടി ചീഫുമായ നിഷാദ് വി മുഹമ്മദാണ് സ്‌കൂളിലെ നാല് പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി പരീക്ഷ എഴുതിയത്. സ്‌കൂളിലെ പ്രധാനധ്യാപകന്‍ ഉള്‍പ്പെടെ മറ്റ് മൂന്ന് അധ്യാപകരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

Related Articles