പരപ്പനങ്ങാടി സൗഹൃദ കൂട്ടായ്മ ‘പാസ്സ് റിയാദ്’ ഇഫ്ത്താര്‍ മീറ്റ് സംഘടിപ്പിച്ചു

റിയാദ്: ഗൃഹാതുരത്വത്തിന്റെ സൗഹൃദം പങ്കിട്ട് പരപ്പനങ്ങാടി സൗഹൃദ കൂട്ടായ്മയായ പാസ്സ് റിയാദ് ഇഫ്ത്താര്‍ മീറ്റ് സംഘടിപ്പിച്ചു. ബത്തയിലെ അപ്പോളോ ഡി മോറോ ഓഡിറ്റേറിയത്തില്‍ വെച്ച് നടത്തിയ ഇഫ്ത്താര്‍ സംഗമത്തില്‍ റിയാദിലെ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു.

ജീവകാരുണ്യ പ്രവര്‍ത്തരംഗത്ത് നിരവധി മാതൃകാ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകുന്ന പാസ്സ് റിയാദ് ആരംഭിച്ച സൗഹൃദ ഭവന പദ്ധതി സമയബന്ധിതമായി പൂര്‍ത്തികരിക്കുമെന്ന് കണ്‍വീനര്‍ സക്കരിയ്യ സി.പി ചടങ്ങില്‍ സംസാരിക്കവെ പറഞ്ഞു. പ്രഭാകരന്‍. കെ, മുഹമ്മദ് കുട്ടി ഊര്‍പ്പായ് എന്നിവര്‍ ചടങ്ങിന് ആശംസകള്‍ അര്‍പ്പിച്ചു.

സിറാജ്. ഒ.പി, സമീര്‍ ഇ പി, റഷീദ് വാക്കണ്ടന്‍, നൗഫല്‍ പുളിക്കലകത്ത്, ഭാഗ്യനാഥന്‍ ചോയിമീത്തില്‍, യൂനസ് സി പി, സിദ്ദീഖ് പുളിക്കലകത്ത്, പരിമള്‍ കുമാര്‍,മജീദ് പി.ഒ. ബഷീര്‍ പനക്കല്‍, സജിത്ത് കെ പി, അമീന്‍, നവീദ് പരപ്പനങ്ങാടി. എന്നിവര്‍ ചടങ്ങിനു നേതൃത്വം നല്‍കി.

Related Articles