ഇരുപ്പാട്ടില്‍ ഗോപാലകൃഷ്ണമേനോന്‍(പി ഐജി മേനോന്‍,89) അന്തരിച്ചു

വള്ളിക്കുന്ന്: കെ പി സി സി  മുന്‍ അംഗം പുന്നോളി ഇരുപ്പാട്ടില്‍ ഗോപാലകൃഷ്ണമേനോന്‍(പി ഐജി മേനോന്‍,89) അന്തരിച്ചു. പ്രമുഖ സഹകാരിയും വള്ളിക്കുന്നിലെ കോണ്‍ഗസ് പ്രസ്ഥാനത്തിലെ പ്രമുഖനും സംസ്ഥാന സഹകരണ ബാങ്ക് വൈസ് പ്രസിഡന്റും നേറ്റീവ് എ യു പി സ്‌കൂള്‍ പ്രധാനാധ്യാപകനും ആയിരുന്നു.
സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയ രംഗത്തെത്തിയ ഇദ്ദേഹം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ മണ്ഡലം പ്രസിഡന്റ്, ബ്ലോക്ക് പ്രസിഡന്റ് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി സെക്രട്ടറി, ദീര്‍ഘകാലം കെ പി സി സി മെമ്പര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു.

1951ല്‍ ഫാര്‍മേഴ്സ് ഇമ്പ്രൂവ്‌മെന്റ് സൊസൈറ്റി രൂപീകരിച്ചു സഹകരണ മേഖലയില്‍ സജീവമായ പി ഐ ജി മേനോന്‍ കോഴിക്കോട് പരസ്പര സഹായി സഹകരണ സംഘം പ്രിന്റിംഗ് പ്രസ്സിന്റെ ആദ്യകാല ഡയറക്ടര്‍, കോഴിക്കോട് ഭൂപണയ ബാങ്ക് ഡയറക്ടര്‍, വൈസ് പ്രസിഡന്റ് , കടലുണ്ടി സര്‍വീസ് സഹകരണ ബാങ്ക് ഡയറക്ടര്‍ , പ്രസിഡന്റ്, വള്ളിക്കുന്ന് സര്‍വീസ് സഹകരണ ബാങ്ക് സ്ഥാപക പ്രസിഡന്റ്, തിരൂര്‍ ഭൂപണയ ബാങ്ക് രൂപീകരണ സെക്രട്ടറി ഡയറക്ടര്‍, പ്രസിഡന്റ്, മലപ്പുറം ജില്ലാ സഹകരണ ബാങ്ക് ഡയറക്ടര്‍, വൈസ് പ്രസിഡന്റ്, സംസ്ഥാന സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ് എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ച ഇദ്ദേഹം വിവിധ സഹകരണ സംഘങ്ങള്‍ രൂപീകരിക്കുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചിട്ടുണ്ട്.

ചെട്ടിയാര്‍മാട് കടലുണ്ടി റോഡ് രൂപീകരണത്തിനു വഴിയൊരുക്കിയ വള്ളിക്കുന്ന് ചേലേമ്പ്ര തേഞ്ഞിപ്പലം ഗ്രാമോല്‍കര്‍ഷ സമിതി സെക്രട്ടറി, ചന്തന്‍ ബ്രദേഴ്സ് ഹൈസ്‌കൂള്‍ രൂപീകരണ സമിതി സെക്രട്ടറി, സംസ്‌കൃത പണ്ഡിതനും, വള്ളിക്കുന്നിന്റെ ഗുരുനാഥനും ആയിരുന്ന പി .കുഞ്ഞിരാമന്‍ മാസ്റ്റര്‍ സഹായ സര്‍വകക്ഷി സമിതി സെക്രട്ടറി എന്നീ നിലകളില്‍ കര്‍മനിരതനായിരുന്ന പി ഐ ജി മേനോന്‍ വള്ളിക്കുന്ന് വില്ലേജ്, കോട്ടക്കടവ് ഒലിപ്രംകടവ് പാലങ്ങളുടെ നിര്‍മാണ സമിതികളിലും സജീവ സാന്നിധ്യമായിരുന്നു.

ഭാര്യ:  പുളിയശ്ശേരി രത്നപ്രഭാദേവി  അമ്മ
മക്കൾ: ഹരിഗോവിന്ദൻ (മുൻ  ഡി  സി  സി മെമ്പർ )
പ്രഭാകരൻ  (ബിസിനസ്സ്,  കോഴിക്കോട്  ), ഹൃഷികേഷ്‌കുമാർ (ഹെഡ്‍  പോസ്റ്റ്  മാസ്റ്റർ  തിരുർ  ),  വീരേന്ദ്രകുമാർ (എന്ന  ബേബി,  ബിസിനസ്സ്  ),  ബാലഗോപാലൻ (എന്ന  സുഭാഷ്,  സംസ്ഥാന  സഹകരണ  ബാങ്ക്‌, )
മരുമക്കൾ.  പി  k ഗീത  (തപാൽ  വകുപ്പ്,  സിവിൽ  സ്റ്റേഷൻ  കോഴിക്കോട്  ), ഇ  ജയലക്ഷ്‌മി  (അധ്യാപിക,  എസ്  എൻ  എം  ഹയർ  സെക്കന്ററി  സ്കൂൾ  പരപ്പനങ്ങാടി  ), രഞ്ജിനി,  സ്മിത  (കോഴിക്കോട്  അർബൻ  ബാങ്ക്  ),  പരേതയായ ടി എൻ രേഖ
സഹോദരങ്ങൾ:  ബാലഗംഗാധരൻ  (മുൻ  ഗ്രാമ പഞ്ചായത്തംഗം,  പ്രധാനാധ്യാപകൻ  കടലുണ്ടി  നഗരം  എ  എം  യു  പി  സ്കൂൾ  ),  പരേതരായ ഉമാദേവി  അമ്മ,  സേതുമാധവൻ  (റിട്ടയേർഡ്  എ  ജി  എം  ബി  എസ്  എൻ  എൽ  ), ബാലഗോപാലൻ , അരവിന്ദാക്ഷൻ .

Related Articles