കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോയ മോഷണക്കേസ് പ്രതികളിൽ ഒരാളെ കനാലിൽ നിന്ന് പിടികൂടി

കൊച്ചി: കടവന്ത്രയില്‍ പൊലീസിനെ വെട്ടിച്ച് കടന്ന മോഷണക്കേസ് പ്രതികളില്‍ ഒരാള്‍ പിടിയില്‍. മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കുന്നതിന്റെ ഭാഗമായി തെളിവെടുപ്പിനായി വടക്കന്‍ പറവൂരിലുള്ള വീട്ടില്‍ എത്തിച്ചപ്പോഴാണ് സംഭവം. രണ്ട് പ്രതികളാണ് സംഘത്തില്‍ ഉണ്ടായിരുന്നത്.

പ്രതികള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ പിന്തുടര്‍ന്ന പൊലീസ് സംഘം ഒരാളെ പിടികൂടി. ആലപ്പുഴ നൂറനാട് സ്വദേശിയായ സൂരജിനെയാണ് പൊലീസ് കീഴ്‌പ്പെടുത്തിയത്. കനാലില്‍ ഒളിച്ചിരിക്കുകയായിരുന്ന സൂരജിനെ അതിസാഹസികമായാണ് പൊലീസ് പിടികൂടിയത്. ഇയാളെ നിലവില്‍ ചോദ്യം ചെയ്തുവരികയാണ്.

രണ്ടാമത്തെ പ്രതിയായ പത്തനംതിട്ട പഴകുളം സ്വദേശി റസല്‍ ഇനിയും പിടിയിലായിട്ടില്ല. ഇയാള്‍ക്കായി പ്രദേശത്തും പരിസര ജില്ലകളിലും പൊലീസ് തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്. പ്രധാന റോഡുകളിലും റെയില്‍വേ സ്റ്റേഷനുകളിലും നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കടവന്ത്രയില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കാന്‍ കൊണ്ടുവന്നപ്പോഴാണ് പ്രതികള്‍ പൊലീസിനെ വെട്ടിച്ച് കടക്കാന്‍ ശ്രമിച്ചത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top