
തിരൂർ : തൃപ്രങ്ങോട് ആല ത്തിയൂരിൽ ആക്രി സ്ഥാപനത്തിൽ വൻ തീപിടിത്തം. ലക്ഷങ്ങളുടെ നഷ്ടം. ഞായർ പകൽ പന്ത്രണ്ടരയോടെയാണ് ആലത്തിയൂർ കുറ്റിപ്പുറം റോഡിൽ പ്രവർത്തിക്കുന്ന കാരത്തൂർ സ്വദേശി വള്ളിയിൽ കബീ റിൻ്റെ ഉടമസ്ഥതയിലുള്ള ആക്രി ശേഖരണ സ്ഥാപനത്തിൽ തീപിടിച്ചത്. ശക്തമായി പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ ഉടൻ ഫയർഫോഴ്സിൽ വിവരമറിയിക്കുകയായിരുന്നു.
തിരൂരിൽനിന്നും പൊന്നാനിയിൽനിന്നും എത്തിയ രണ്ട് അഗ്നിശമന യൂണിറ്റ് നാട്ടുകാരുടെ സഹായത്തോടെയാണ് തീയണച്ചത്. മണിക്കൂറുകൾ നീണ്ട
ശ്രമത്തിനൊടുവിലാണ് തീ പൂർണമായും അണയ്ക്കാനായത്. തീ പിടിത്തത്തിൽ സമീപത്തെ തെങ്ങുകളും മരങ്ങളും കത്തിനശിച്ചു. ആക്രിസാധനങ്ങളും കത്തിയമർന്നു. ലക്ഷങ്ങളുടെ നഷ്ടമുണ്ടായതായി ഉടമ പറഞ്ഞു.
ശക്തമായ വേനൽച്ചൂട് തീവേഗത്തിൽ പടർന്നുപിടിക്കാൻ ഇടയാക്കി. എന്നാൽ സമീപത്തെ വീടുകളിലേക്കൊന്നും തീപടരാതിരുന്നതിനാൽ വലിയ അപകട മാണ് ഒഴിവായത്. അഗ്നിശമന സേനയുടെ അവസരോചിത ഇടപെടലാണ് ഇതിന് വഴിയൊരുക്കിയത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




