
മുക്കം : കൊടുംചൂടിൽ വെള്ളം കുടി ക്കാൻ കുളത്തിലിറങ്ങി ചെളിയിൽ താഴ്ന്നുപോയ പോത്തിനെ മുക്കം അഗ്നിരക്ഷാ സേന നാട്ടുകാരുടെ സഹായത്തോടെ പുറത്തെടുത്തു. കാരശേരി പഞ്ചായത്തിലെ കളരിക്കണ്ടി മാന്ത്ര അങ്കണവാടിക്ക് സമീപം മാന്ത്ര അശ്വിന്റെ പോത്താണ് മേയാൻ കെട്ടിയിട്ട സ്ഥലത്തുനിന്ന് തിരികെ കൊണ്ടുവരുമ്പോൾ വെള്ളം കുടിക്കുന്നതിനായി കുളത്തിലിറങ്ങിയത്. എന്നാൽ 15 അടിയോളം താഴ്ചയുള്ള ചെളി നിറഞ്ഞ കുളത്തിൽ നിന്ന് പോത്തിന് കരകയറാനായില്ല.
ഞായർ പകൽ 12നാണ് സംഭവം. ചെളിയിൽ താഴ്ന്നുപോയ പോത്തിനെ മുക്കം അഗ്നിരക്ഷാ സേനയിലെ ഫയർ ആൻഡ് റെസ്ക്യു ഓഫീസർമാരായ എ എസ് പ്രദീപ്, ആർ മിഥുൻ എന്നിവർ കുളത്തിലിറങ്ങി റെസ്ക്യൂ ബെൽറ്റ് റോപ്പ് എന്നിവ ഉപയോഗിച്ച് നാട്ടുകാരുടെ സഹായത്തോടെ സുരക്ഷിതമായി പുറത്തെത്തിക്കുകയായിരുന്നു.
അസിസ്റ്റന്റ്റ് സ്റ്റേഷൻ ഓഫീസർ എൻ രാജേഷ്, ഓഫീസർമാരായ എം സി സജിത്ത് ലാൽ, കെ പി അജീഷ്, ഹോം ഗാർഡ് സി രാധാകൃഷ്ണൻ എന്നിവരും രക്ഷാപ്രവർത്തത്തിൽ പങ്കെടുത്തു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




