സ്‌കൂട്ടര്‍ നിയന്ത്രണം വിട്ടു മറിഞ്ഞു യുവാവ് മരിച്ചു

തേഞ്ഞിപ്പലം:സ്‌കൂട്ടര്‍ നിയന്ത്രണം വിട്ടു മറിഞ്ഞു യുവാവ് മരിച്ചു.ദേവതിയാല്‍ പറമ്പില്‍ വാടകക്ക് താമസിക്കുന്ന കൃഷ്ണകൃപ വീട്ടില്‍ സുന്ദരന്റെ മകന്‍ അര്‍ജുന്‍ എസ്.നായര്‍ (23) ആണ് മരിച്ചത്.

അടുത്തിടെ റബറൈസ്ഡ് ചെയ്ത കോഹിനൂര്‍-പറമ്പില്‍ പീടിക റോഡില്‍ നീരോല്പാലം സ്‌കൂളിന് സമീപം തിങ്കളാഴ്ച രാത്രി എട്ടുമണിയോടെ യാണ് അപകടം. ലോട്ടറിക്കടയിലെ ജീവനക്കാരന്‍ ആയ അര്‍ജുന്‍ വീട്ടില്‍ നിന്ന് ഷോപ്പിലേക്ക് പോവുകയായിരുന്നു. എതിര്‍ദിശയില്‍ നിന്ന് മറ്റൊരു വാഹനം വരുന്നത് കണ്ട് സ്‌കൂട്ടര്‍ സൈഡിലേക്ക് ഒതുകിയപ്പോള്‍ റോഡിന്റെ അരികില്‍ നിന്ന് നിയന്ത്രണം വിട്ട് സ്‌കൂട്ടര്‍ മറിയുകയായിരുന്നു. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ അര്‍ജുനെ ആദ്യം ചേളാരി യിലെ സ്വകാര്യ ആശുപത്രിയിലും അവിടെ നിന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും കൊണ്ടുപോവുന്നതിനുടെയാണ് മരണം സംഭവിച്ചത്.

അമ്മ: സതീദേവി,സഹോദരി അമൃത എസ്.നായര്‍.

Related Articles