പരപ്പനങ്ങാടിയില്‍ ഇതര സംസ്ഥാന തൊഴിലാളി മരിച്ച സംഭവം; സുഹൃത്ത് അറസ്റ്റില്‍

പരപ്പനങ്ങാടി: കഴിത്ത ദിവസം താമസസ്ഥലത്തെ കെട്ടിടത്തിന് മുകളില്‍ നിന്നും ‘താഴേക്ക് വീണ് മരണപ്പെട്ട ഇതര സംസ്ഥാന തൊഴിലാളിയുടെ മരണം കൊലപാതകമാണന്ന് പോലീസ് സ്ഥിരീകരിച്ചു. പശ്ചിമ ബംഗാള്‍ സ്വദേശി ഗോപാല്‍ സര്‍ക്കാറിന്റെ മകന്‍ ചൈതന്യ സര്‍ക്കാറാണ് (26) ശനിയാഴ്ച്ച രാത്രി പുത്തന്‍പീടികയിലെ വാടക കെട്ടിടത്തില്‍ നിന്നും താഴെ വീണ് മരണപ്പെട്ടത് .

സംഭവത്തില്‍ സമീപത്തെ വാടക കെട്ടിടത്തില്‍ താമസിക്കുന്ന സുഹൃത്തും പശ്ചിമബംഗാള്‍ സ്വദേശിയുമായ അമീറുല്‍ ഹസ്സല്‍ (19) നെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതിയെ പരപ്പനങ്ങാടി സി. ഐ. വിനോദിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റു ചെയ്ത് കോടതിയില്‍ ഹാജരാക്കി. പ്രതിയെ റിമാന്റ് ചെയ്തു.

ഇരുവരും നിര്‍മാണ തൊഴിലാളികളാണ്.

Related Articles