തിരൂരങ്ങാടി മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി പി അഹമദ് കുട്ടി ഹാജി നിര്യാതനായി

തിരൂരങ്ങാടി: തിരൂരങ്ങാടി ​ മുൻ ഗ്രാമപഞ്ചയാത്ത് പ്രസിഡന്റും പൊതുപ്രവർത്തകനും ദീർഘകാലം പന്താരങ്ങാടി മഹല്ല് കമ്മിറ്റി സെക്രട്ടറിയുമായിരുന്ന പന്താരങ്ങാടി വലിയ പീടിയേക്കൽ അഹമ്മദ്കുട്ടി ഹാജി (65) നിര്യാതനായി. ഭാര്യ: കദിയുമ്മ.

നാട്ടിലെ സാമൂഹ്യ സാംസ്കാരിക മേഖലകളിൽ സജീവമായിരുന്ന അഹമ്മദ്കുട്ടി ഹാജി  തിരൂരങ്ങാടി ​ഗ്രാമപഞ്ചായത്ത് ഉപാദ്ധ്യക്ഷൻ, സ്ഥിരം സമിതി അദ്ധ്യക്ഷൻ പദവികളും വഹിച്ചിട്ടുണ്ട്. നിലവിൽ ന​ഗരസഭ കാര്യാലയം പ്രവർത്തിക്കുന്ന കെട്ടിടം ഇദ്ദേഹം ​ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരിക്കെ നിർമ്മിച്ചതും.പുര പദ്ധതിയുടെ രേഖ കേന്ദ്ര നഗരവികസന മന്ത്രിയായിരുന്ന ജയറാം രമേശിന് കൈമാറിയിരുന്നതും ഇദ്ധേഹമായിരുന്നു, മുസ്ലിം ലീ​ഗ് തിരൂരങ്ങാടി മുനിസിപ്പൽ കമ്മിറ്റി വൈസ് പ്രസിഡന്റ്, ടൗൺ ലീ​ഗ് കമ്മിറ്റി ട്രഷറർ,  മുസ്ലിം ലീഗ് മണ്ഡലം  കമ്മിറ്റി പ്രവർത്തക സമിതി അം​ഗം എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു. സഹോദരങ്ങൾ: സൈതലവി ഹാജി, അബ്ദുൽകാദർ, ഇസ്ഹാഖ്.കുഞ്ഞിമുഹമ്മദ് ഹാജി, ഫാത്തിമ, ബിയ്യാച്ച, പരേതനായ ഇസ്മയിൽ

ഖബറടക്കം വൈകുന്നേരം 4മണിക്ക് പന്താരങ്ങാടി ജുമാമസ്ജിദില്‍.

Related Articles